HOME
DETAILS
MAL
ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍
July 27, 2026 | 10:27 AM
ആലപ്പുഴ: ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിനിയായ യുവതിയെയാണ് ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒളവണ്ണ പുല്‍പ്പറമ്പില്‍ കൃഷ്ണന്റെ മകള്‍ നേഹ കൃഷ്ണന്‍(25)ആണ് മരിച്ചത്.
ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അരൂരിനും തുറവൂരിനും ഇടയില്‍, എഴുപുന്ന ശ്രീനാരായണപുരം ലെവല്‍ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുന്‍പ് മാവേലി എക്‌സ്പ്രസില്‍ നിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ മൈലാഞ്ചി കല്ലില്‍ അബ്ദുള്‍ ഹമീദിന് (37) ഗുരുതരമായി പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."