'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോര്‍ച്ച വിഷയത്തില്‍ നിരാഹാര സമരം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ആശുപത്രിവിട്ടു. അല്‍പ്പസമയത്തിനകം രാജ്ഘട്ടിലെത്തുമെന്നും സമരത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആദ്യം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലും പിന്നീട് ഗുരുഗ്രാമിലെ മേദാന്ത സ്വകാര്യ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ആശുപത്രി വിട്ടത്.
നീറ്റ് പരീക്ഷാ ചോര്‍ച്ച വിഷയത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രീകരിച്ചായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രക്ഷോഭം. സാമൂഹ്യമാധ്യമങ്ങള്‍, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാം, ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ ജന്തര്‍ മന്തറിലേക്ക് ആകര്‍ഷിക്കാന്‍ പ്രക്ഷോഭത്തിന് സാധിച്ചു.
യുവജനങ്ങളെ മുന്‍നിരയില്‍ നിര്‍ത്തിയും ലക്ഷ്യം ചിതറാതെ ഒരൊറ്റ ആവശ്യത്തില്‍ ഉറച്ചുനിന്നുമാണ് പ്രക്ഷോഭം മുന്നോട്ട് പോയത്. സോനം വാങ്ചുക്കിന്റെ നിരാഹാര സമരം പ്രക്ഷോഭത്തിന് കൂടുതല്‍ ദേശീയ ശ്രദ്ധയും ജനപിന്തുണയും നേടിക്കൊടുത്തു. പ്രക്ഷോഭം ശക്തമായതോടെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു.
സോനം വാങ്ചുക്കിന്റെ ആശുപത്രിവിടലോടെ സമരത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രതിഷേധം കടക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
Human rights activist Sonam Wangchuk, who was on a hunger strike over the NEET exam paper leak issue, has been discharged from hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."