കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു. നാദാപുരം ടി.ഐ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും കക്കട്ട് മണിയൂര്‍താഴെ സ്വദേശിനിയുമായ വൈഗയാണ് അപകടത്തില്‍പ്പെട്ടത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. വിലങ്ങാട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ മണിയൂര്‍താഴെ സ്റ്റോപ്പില്‍നിന്നാണ് വൈഗ കയറിയത്. ബസില്‍ യാത്രക്കാരുടെ തിരക്ക് കൂടുതലായിരുന്നതിനാല്‍ സ്റ്റെപ്പില്‍ നിന്നാണ് യാത്ര ചെയ്തത്.
തിരക്ക് കാരണം ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ പൂര്‍ണമായി അടയാതിരുന്നതിനെ തുടര്‍ന്ന് യാത്രയ്ക്കിടെ ഡോര്‍ തുറക്കുകയും വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വൈഗയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
A Plus One student was injured after falling onto the road from a KSRTC Priyadarshini bus.The student is Vaiga, a Plus One student at Nadapuram TIM Higher Secondary School and a native of Kakkat Maniyoor Thazhe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."