HOME
DETAILS

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

  
July 27, 2026 | 11:07 AM

kundara-custodial-death-allegation-home-minister-seeks-dgp-report

കൊല്ലം: കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് ശനിയാഴ്ച മരിച്ചത്. 

സംഭവത്തില്‍ കുണ്ടറ പൊലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ തന്നെ പൊലിസ് മര്‍ദ്ദിച്ചിരുന്നുവെന്ന് ഇയാള്‍ ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നു. കുണ്ടറ സ്റ്റേഷനിലെ എസ്.ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് ആരോപണം. 

കഴിഞ്ഞ 16ന് രാത്രിയാണ് അയല്‍വാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ കുണ്ടറ പൊലിസ് സിയാദിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയച്ചു. 

പിന്നാലെ ശാരീരിക ബുദ്ധുമുട്ടുകളെ തുടര്‍ന്ന് സിയാദ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സിയാദ് മരിച്ചത്. 

അതിനിടെ മരിച്ച സിയാദിന്റെ മകളും പൊലിസുകാരനായ ശ്രീജിത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്ത് വന്നു. പപ്പയെ ഇടിച്ചത് സാറാണെന്ന് പപ്പ പറഞ്ഞിരുന്നുവെന്ന് സംഭാഷണത്തില്‍ മകള്‍ പറയുന്നുണ്ട്. സുഖമില്ലെന്ന് പറഞ്ഞിട്ടും മര്‍ദിച്ചെന്നും പറഞ്ഞു. 

അതേസമയം, സിയാദിന് നേരത്തെ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് പൊലിസിന്റെ വിശദീകരണം.

 

 

Kerala's Home Minister has sought a report from the Director General of Police (DGP) following allegations that a young man died after being subjected to custodial assault in Kundara. The incident has sparked concern, with authorities seeking detailed information on the circumstances surrounding the death. Further action is expected based on the findings of the DGP's report as the investigation progresses.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  2 hours ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  2 hours ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  2 hours ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  4 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  4 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  4 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  4 hours ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  5 hours ago