HOME
DETAILS

10 മണ്ഡലങ്ങളിൽ ഒരാൾ പോലും നൽകിയില്ല; പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും

  
March 23, 2026 | 4:05 AM

Not a single candidate filed nominations in 10 constituencies filing of nominations ends today

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശപത്രികാ സമർപ്പണം ഇന്ന് വൈകീട്ട് മൂന്നിന് അവസാനിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും അവസാനത്തെ കണക്കുപ്രകാരം 341 സ്ഥാനാർഥികൾ പത്രിക നൽകി. ആകെ 607 പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 

അരുവിക്കര, നെയ്യാറ്റിൻകര, ഇരവിപുരം, കോന്നി, തൊടുപുഴ, വൈപ്പിൻ, മൂവാറ്റുപുഴ, വേങ്ങര, താനൂർ, തിരൂർ മണ്ഡലങ്ങളിലാണ് ഇതുവരെ ഒരാൾ പോലും പത്രിക സമർപ്പിക്കാത്തത്. ആറ്റിങ്ങൽ, പാറശാല, കോവളം, റാന്നി, അടൂർ, ഏറ്റുമാനൂർ, പീരുമേട്, പറവൂർ, കുന്നത്തുനാട്, കൊണ്ടോട്ടി, കോട്ടക്കൽ, കോഴിക്കോട് സൗത്ത്, മാനന്തവാടി, കൂത്തുപറമ്പ്, കാസർകോട് മണ്ഡലങ്ങളിൽ ഒരാൾ മാത്രമാണ് ഇതുവരെ പത്രിക നൽകിയത്. നിലവിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ പത്രിക നൽകിയ മണ്ഡലം കുട്ടനാടാണ്. ആറ് സ്ഥാനാർഥികളാണ് ഇവിടെ പത്രിക നൽകിയത്. അതേസമയം, ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ച മണ്ഡലം തൃശൂരാണ്. അഞ്ച് സ്ഥാനാർഥികൾ 11 പത്രികകളാണ് നൽകിയിട്ടുള്ളത്. 

ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ്  പത്രിക സമർപ്പിക്കാൻ ഇനി സമയമുള്ളത്. നാളെയാണ് സൂക്ഷ്മപരിശോധന. ഈ മാസം 26 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ടായിരിക്കും. പരാതിരഹിതവും സമാധാനപൂർണവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടികളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  5 days ago
No Image

കേരള കോണ്‍ഗ്രസ് എം രാജാക്കാട് മണ്ഡലം പ്രസിഡന്റിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി 

Kerala
  •  5 days ago
No Image

യുഎഇക്ക് നേരെ പ്രതിദിനം 7 ലക്ഷം സൈബർ ആക്രമണങ്ങൾ; എഐ ഉപയോഗിച്ചുള്ള ഭീഷണിക്കെതിരെ ജാഗ്രതാ നിർദ്ദേശം

uae
  •  5 days ago
No Image

ഷാർജയിൽ സൗജന്യ പാർക്കിംഗ് അവസാനിക്കുന്നു; നാളെ മുതൽ ഫീസ് ഈടാക്കി തുടങ്ങും

uae
  •  5 days ago
No Image

സഞ്ജുവും ക്യാപ്റ്റനും ഒരുമിച്ച് വീണു; ഇങ്ങനെയൊരു തിരിച്ചടി ചെന്നൈയുടെ ചരിത്രത്തിലാദ്യം

Cricket
  •  5 days ago
No Image

''ഭരണമാറ്റം ഉടന്‍ സംഭവിക്കും, അത് പക്ഷെ ഇറാനിലല്ല, അമേരിക്കയിൽ''; ട്രംപിനെ ട്രോളി സഹോദര പുത്രി 

International
  •  5 days ago
No Image

രണ്ടക്കം കാണാതെ സഞ്ജു വീണു; ആറ് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

Cricket
  •  5 days ago
No Image

മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിംഗ് വരുന്നു; ഏപ്രിൽ 6 മുതൽ പ്രാബല്യത്തിൽ

uae
  •  5 days ago
No Image

സംസ്ഥാനത്ത് ഹോം വോട്ടിംഗ് ആരംഭിച്ചു; ഹോം വോട്ടിംഗ്‌ ഏപ്രിൽ നാല് വരെ

Kerala
  •  5 days ago
No Image

യുഎഇ വിസ ഗ്രേസ് പിരീഡ് നാളെ അവസാനിക്കും; കാലാവധി കഴിഞ്ഞവർക്ക് തിരിച്ചെത്താൻ അവസാന അവസരം

uae
  •  5 days ago