HOME
DETAILS

തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍ ബി.ജെ.പി കേരളയുടെ സീല്‍; ആരോപണവുമായി സി.പി.എം

  
March 23, 2026 | 11:48 AM

cpm-alleges-bjp-kerala-seal-on-election-commission-letter-controversy

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബി.ജെ.പിയുടെ സീല്‍ പതിപ്പിച്ചെന്ന ആരോപണവുമായി സി.പി.എം. രണ്ട് ദിവസം മുന്‍പ് ഇ-മെയില്‍ വഴി അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ ഉള്ളത്. ഈ കത്തിലെ തീയതി 2019 മാര്‍ച്ച് 19 ആണ്.ട

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്ത സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീലാണുള്ളതെന്ന് പോസ്റ്റില്‍ പറയുന്നു. 

'ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷനെയും ബി.ജെ.പിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്നത് രഹസ്യമല്ല. എന്നാല്‍ ഈ രണ്ട് ഓഫീസിലെയും സീലുകള്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും' സി.പി.എം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

'തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ഒരു സീല്‍ ആണ് ഉപയോഗിക്കുന്നത് എന്നത് പുതിയ അറിവാണ്. വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര തെളിയുന്നത് പോലെയുള്ള മറ്റൊരു യാദൃശ്ചികതയാകും ഇതെന്നും' സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ സി.പി.എം പരിഹസിച്ചു.

ഈ രേഖ മറ്റ് പാര്‍ട്ടികള്‍ക്കും ഇതേ പിഴവോടെ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയില്‍ വന്നിട്ടുള്ളത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നാണെന്നും സി.പി.എം ആരോപിക്കുന്നു. 

 

 

 

The Communist Party of India (Marxist) has raised allegations that a letter from the Election Commission of India carried the seal of the Bharatiya Janata Party Kerala unit. The claim has sparked controversy, with the CPI(M) demanding clarification and accountability. The issue has intensified political tensions amid the ongoing election process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; 7 ബാലിസ്റ്റിക് മിസൈലുകളും 16 ഡ്രോണുകളും തകർത്തു

uae
  •  2 hours ago
No Image

ചർച്ചകൾ ഫലം കാണുന്നു; ഇറാൻ - അമേരിക്ക യുദ്ധത്തിന് താത്കാലിക വിരാമം?; ഇറാനിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുമെന്ന്‌ ട്രംപ്

International
  •  2 hours ago
No Image

പത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു; നാളെ സൂക്ഷ്മപരിശോധന, ചിത്രം തെളിയുന്നു

Kerala
  •  2 hours ago
No Image

ചില കഥകൾ അവസാനിക്കില്ല, അവ വീണ്ടും തുടങ്ങുന്നു; ഡൽഹി ക്യാപിറ്റൽസിലേക്ക് പൃഥ്വി ഷായുടെ വികാരനിർഭരമായ മടങ്ങിവരവ്; In-Depth Story

Cricket
  •  3 hours ago
No Image

സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

തട്ടിപ്പ് നടന്നോ എന്നറിയണമെങ്കില്‍ അന്വേഷണം വേണം; മഞ്ഞുമ്മല്‍ ബോയ്‌സ് തട്ടിപ്പ് കേസ് റദ്ദാക്കില്ലെന്ന് സുപ്രിംകോടതി

Kerala
  •  3 hours ago
No Image

ഭർത്താവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയെ പീഡിപ്പിച്ചു, ; ആൾദൈവത്തിനെതിരെ വീണ്ടും ബലാത്സംഗക്കേസ്

crime
  •  3 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആശങ്കാജനകം; ഇന്ത്യ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളി; പ്രധാനമന്ത്രി 

National
  •  4 hours ago
No Image

രണ്ട് ഭാര്യമാരിലായി 18 മക്കളുള്ള കാമുകനെ കൊന്ന് ചാക്കിൽ കെട്ടി കനാലിലെറിഞ്ഞു; കാമുകിയും സഹോദരനും പിടിയിൽ

National
  •  4 hours ago
No Image

ലോകം നേരിടുന്നത് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധി; സ്ഥിതി 1970 കളിലേതിനേക്കാള്‍ ഗുരുതരമെന്ന് ഐ.ഇ.എ മേധാവി

International
  •  4 hours ago