പത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു; നാളെ സൂക്ഷ്മപരിശോധന, ചിത്രം തെളിയുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായ് ഇതുവരെ 1269 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. 26ന് പത്രിക പിന്‍വലിക്കല്‍ കഴിയുമ്പോള്‍ വിമത, അപരഭീഷണിയുടെ നേര്‍ച്ചിത്രമാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആറ് പ്രവര്‍ത്തിദിനങ്ങള്‍ മാത്രമാണ് പത്രിക സമര്‍പ്പണത്തിന് ഉണ്ടായിരുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനുള്‍പ്പെടെയുള്ളവര്‍ ഇന്നാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് മുന്നണികളുടേയും എല്ലാ സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു.
സമര്‍പ്പിച്ച പത്രികകളില്‍ ഏതെല്ലാം സ്വീകരിക്കുമെന്നും തള്ളുമെന്നുമുള്ള കാര്യത്തില്‍ നാളെയാണ് സൂക്ഷ്മപരിശോധന നടക്കുക. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 957 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുക. വോട്ടെടുപ്പ് ഏപ്രില്‍ 9നും വോട്ടെണ്ണല്‍ മെയ് 4നും നടക്കും. പുതുച്ചേരിയും അസമും കേരളത്തിനൊപ്പം വിധിയെഴുതും. തമിഴ്നാട്ടില്‍ ഏപ്രില്‍ 23നും ബംഗാളില്‍ രണ്ട് ഘട്ടങ്ങളായി ഏപ്രില്‍ 23, 29 തിയ്യതികളിലും നടക്കും.
പരാതി രഹിതവും സമാധാന പൂര്‍ണവുമായ ഇലക്ഷന്‍ നടത്തിപ്പിനായി സ്ഥാനാത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായം ഉണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റന്‍ഡമൈസേഷന്‍ അവസാനിക്കുകയും ചെയ്തിട്ടുണ്ട്.
The deadline for filing nominations has ended, marking a crucial phase in the election process. Scrutiny of the submitted papers is scheduled for tomorrow, after which the list of valid candidates will become clearer. The developments are expected to shape the electoral picture as parties and candidates move into the next stage of the campaign.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."