HOME
DETAILS
MAL
കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ
May 06, 2026 | 3:43 PM
ആലപ്പുഴ: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് റോബിൻ റോഡ്രിഗസിന് പാമ്പുകടിയേറ്റു. ചൊവ്വാഴ്ച രാത്രിയോടെ കോടതി സമുച്ചയത്തിന് സമീപമുള്ള ക്വാർട്ടേഴ്‌സിൽ വെച്ചായിരുന്നു സംഭവം.
പാമ്പുകടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകുകയും, ചേർത്തല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്തതെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."