HOME
DETAILS

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

  
Web Desk
May 06, 2026 | 5:09 PM

strict action against railway gate violations licenses to be suspended

തിരുവനന്തപുരം: റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള 'നുഴഞ്ഞുകയറ്റത്തിന് തടയിടാൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയുടെയും റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുക. റെയിൽവേ ക്രോസ്സുകളിലെ വർധിച്ചുവരുന്ന അപകടസാധ്യതകൾ മുൻനിർത്തിയാണ് ഗതാഗത വകുപ്പിന്റെ ഈ പുതിയ ഇടപെടൽ.

ഗതാ​ഗതവകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

റെയിൽവേ ക്രോസുകളിലെ 'സാഹസികത' വേണ്ട: നിങ്ങളുടെ ലൈസൻസ് തെറിക്കും! 
റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള 'നുഴഞ്ഞുകയറ്റത്തിന് തടയിടാൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
 
റെയിൽവേ ഗേറ്റ് അടക്കുമ്പോഴോ അടച്ചതിനു ശേഷമോ സിഗ്നലുകൾ അവഗണിച്ചോ ഗേറ്റിനടിയിലൂടെയോ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
 
റെയിൽവേ ക്രോസുകളിൽ നിർദ്ദേശങ്ങൾ ലംഘിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും
 
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയുടെയും റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നടപടി.
നിങ്ങൾ ലാഭിക്കാൻ ശ്രമിക്കുന്ന ആ ഒന്നോ രണ്ടോ മിനിറ്റുകൾ ചിലപ്പോൾ നിങ്ങളുടെ ജീവനോ അല്ലെങ്കിൽ മറ്റുള്ളവരുടെ ജീവനോ എടുത്തേക്കാം.

The Motor Vehicles Department has announced strict measures to curb violations at railway crossings. Drivers who attempt to cross when railway gates are closing or already shut will face stringent action, including suspension of their driving licenses, officials warned.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  4 hours ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  4 hours ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  5 hours ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  5 hours ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  5 hours ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  5 hours ago
No Image

പവർപ്ലേയിലെ സിക്‌സർ രാജാവ്; ഒന്നിലധികം സീസണുകളിൽ അപൂർവ്വ റെക്കോർഡ് നേട്ടവുമായി അഭിഷേക് ശർമ്മ

Cricket
  •  5 hours ago
No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  6 hours ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  6 hours ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  6 hours ago

No Image

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ വിജയ്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു

National
  •  9 hours ago
No Image

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

International
  •  11 hours ago
No Image

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെയുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  11 hours ago
No Image

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

International
  •  11 hours ago