HOME
DETAILS

'മുഖ്യമന്ത്രി കസേരയ്ക്കായി വഴക്കിനില്ല, ലക്ഷ്യം വിജയം മാത്രം'; പത്രിക സമര്‍പ്പിച്ച് വി.ഡി സതീശന്‍

  
March 24, 2026 | 4:42 AM

vd satheesan files nomination with deposit from plachimada zctivists says No internal rifts in congress

 

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി യാതൊരുവിധ തര്‍ക്കങ്ങളോ കലഹങ്ങളോ ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എഐസിസിയുടെ നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും ഒരു വ്യക്തിയെ ഉയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ നേതൃത്വം- സിപിഎമ്മില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമായി പൂര്‍ണ ധാരണയിലാണെന്നും കൂട്ടായ തീരുമാനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും സതീശന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കാത്തതില്‍ അന്ന് വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ലഭിച്ച പദവികളില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തനാണ്. അവസരങ്ങള്‍ ലഭിക്കാത്ത ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പരിണിതപ്രജ്ഞനായ നേതാവാണ്. അദ്ദേഹത്തിന്റെ ശൈലിയോടും നയത്തോടും മാത്രമാണ് തനിക്ക് എതിര്‍പ്പുള്ളതെന്നും വ്യക്തിപരമായ വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികകളാണ് വി.ഡി സതീശന്‍ സമര്‍പ്പിച്ചത്. പ്ലാച്ചിമട സമര സമിതി നല്‍കിയ തുകയാണ് അദ്ദേഹം കെട്ടിവച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്ലാച്ചിമടയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അവിടുത്തെ സാധാരണക്കാര്‍ നല്‍കിയ സ്‌നേഹവും പിന്തുണയും ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Opposition Leader V.D. Satheesan clarified that the Congress party is fighting the elections under a collective leadership without any internal disputes over the CM post, while promising a permanent solution for Plachimada after filing his nomination with funds provided by local activists.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടർക്കളത്തിൽ മന്ത്രിയും എം.എൽ.എയും

Kerala
  •  2 hours ago
No Image

മഞ്ചേശ്വരത്ത് ത്രികോണപ്പോരാട്ടം

Kerala
  •  2 hours ago
No Image

ഇറാന്‍ വൈദ്യുത നിലയങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍-യു.എസ് ആക്രമണം; നീക്കം ട്രംപിന്റെ 'സമാധാന പ്രഖ്യാപന'ത്തിന് പിന്നാലെ?  

International
  •  2 hours ago
No Image

തളിപ്പറമ്പിൽ ആര് 'ഗോവിന്ദ'യാകും; പി.കെ ശ്യാമളയും ടി.കെ ഗോവിന്ദനും നേർക്കുനേർ

Kerala
  •  2 hours ago
No Image

'മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയി, ആവേശത്തില്‍ സംഭവിച്ചതാണ്': ഖേദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തകന്‍ ദാസ് പി ജോര്‍ജ്

Kerala
  •  2 hours ago
No Image

പേരാവൂർ പോര്; കളംപിടിക്കാൻ കരുത്തർ

Kerala
  •  2 hours ago
No Image

110 കോടി ദിര്‍ഹമിന്റെ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്‌കോളര്‍ഷിപ്പ്: മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

uae
  •  3 hours ago
No Image

കോട്ട കാക്കാൻ റിയാസ്; അട്ടിമറിക്കാൻ അൻവർ

Kerala
  •  3 hours ago
No Image

'ചോദ്യം വീട്ടില്‍ പോയി ചോദിക്കൂ'; കോന്നിയില്‍ പ്രസംഗത്തിനിടെ മൈക്കിലൂടെ മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

അനുമതിയില്ലാതെ പേരും ശബ്ദവും ചിത്രവും ഉപയോഗിക്കുന്നതിനെതിരെ മോഹന്‍ലാല്‍; ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala
  •  3 hours ago