HOME
DETAILS

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം; നിരവധി പേര്‍ക്ക് പരുക്ക്

  
Web Desk
March 24, 2026 | 5:29 AM

military aircraft crash in colombia kills 66 many injured

ബൊഗോട്ട: തെക്കന്‍ കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണു.  125 യാത്രക്കാരുമായി പറന്നുയര്‍ന്ന സി-130 ഹെര്‍ക്കുലീസ് വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ 66 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

ഇക്വഡോര്‍, പെറു അതിര്‍ത്തിക്കടുത്തുള്ള പുര്‍ട്ടോ ലെഗുയിസാമോയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് വിമാനം തകര്‍ന്നു വീണത്. കൊല്ലപ്പെട്ടവരില്‍ 58 സൈനികരും ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൊലിസ് ഉദ്യോഗസ്ഥരുമാണുള്ളത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ആകാശത്ത് വെച്ച് വലിയ സ്‌ഫോടന ശബ്ദം കേട്ടതായും പിന്നാലെ വിമാനം തകര്‍ന്നു വീണതായും പ്രദേശവാസികള്‍ പറഞ്ഞു. കത്തുന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിമാനം പറന്നുയര്‍ന്ന സ്ഥലത്ത് നിന്ന് വെറും 1.5 കിലോമീറ്റര്‍ (0.9 മൈല്‍) അകലെ നിലത്ത് ഇടിക്കുകയും പൊട്ടിത്തെറിക്കുകയും വിമാനം കത്തികയും ചെയ്യുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.  അതേസമയം, നിയമവിരുദ്ധ സായുധ ആക്രമണമാവാന്‍ സാധ്യതയില്ലെന്നും അപകടമാണെന്നും സാഞ്ചസ് കൂട്ടിച്ചേര്‍ത്തു.
 
സംഭവത്തില്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ദുഖം രേഖപ്പെടുത്തി. വിമാനം ഉയരാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രസിഡന്റ് പങ്കുവെച്ചു. രാജ്യത്തെ സൈനിക സന്നാഹങ്ങള്‍ ആധുനികവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ അപകടം വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിമാനം തകര്‍ന്നു വീണത് വനമേഖലായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അതീവ വെല്ലുവിളിയാണ് നേരിടുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വനത്തിലുടനീളം ചിതറിക്കിടക്കുകയാണ്. ഡ്രഗ് കാര്‍ട്ടലുകളുടെയും സായുധ സംഘങ്ങളുടെയും സ്വാധീനമേഖലയായതിനാല്‍ കനത്ത സുരക്ഷാ ഭീഷണിക്കിടയിലാണ് രക്ഷാപ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ തെക്കേ അമേരിക്കയില്‍ സംഭവിക്കുന്ന രണ്ടാമത്തെ സി-130 ഹെര്‍ക്കുലീസ് അപകടമാണിത്. ഫെബ്രുവരി 27ന് ബൊളീവിയയില്‍ സമാനമായ അപകടത്തില്‍ 24 പേര്‍ മരണപ്പെട്ടിരുന്നു. 

a military aircraft crash in colombia has left at least 66 people dead and several others injured, with rescue operations ongoing



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago