HOME
DETAILS

മത പരിവര്‍ത്തനം ചെയ്താല്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ ലഭിക്കില്ല; ക്രിസ്തുമതത്തിലേക്ക് മാറിയവര്‍ക്ക് ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ തുടരാനാവില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രിം കോടതി 

  
Web Desk
March 24, 2026 | 8:19 AM

supreme court upholds denial of scheduled caste benefits after religious conversion

ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിന് ശേഷം പട്ടികജാതി പദവി നല്‍കില്ലെന്ന് സുപ്രിം കോടതി ഉത്തരവ്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ആ മതം സജീവമായി ആചരിക്കുന്ന ഒരാള്‍ക്ക് പട്ടികജാതി സമൂഹത്തില്‍ അംഗമായി തുടരാന്‍ കഴിയില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥര്‍ക്ക് മാത്രമാണ് പട്ടിക ജാതി പദവി ലഭിക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റു മതങ്ങളിലേക്ക് മാറിയാല്‍ സംവരണവും ആനുകൂല്യവും പട്ടിക ജാതി അതിക്രമം തടയല്‍ നിയമത്തിന്റെ പരിരക്ഷയും നഷ്ടപ്പെടും- സുപ്രിം കോടതി വ്യക്തമാക്കി. പരിവര്‍ത്തനം ചെയ്താല്‍ ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടപ്പെടും. 1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായും ജസ്റ്റിസുമാരായ പി.കെ.മിശ്ര, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

''ഭരണഘടന പ്രകാരമോ പാര്‍ലമെന്റ് നിയമനിര്‍മ്മാണത്തിലൂടെയോ സംസ്ഥാന നിയമസഭയുടെയോ നിയമനിര്‍മ്മാണത്തിലൂടെയോ ഉള്ള നിയമപരമായ ആനുകൂല്യങ്ങളോ സംരക്ഷണമോ സംവരണമോ അവകാശമോ അവകാശപ്പെടാനോ വ്യാപിപ്പിക്കാനോ പിന്നിട് കഴിയില്ല. ക്ലോസ് 3 ല്‍ വ്യക്തമാക്കിയിട്ടുള്ള മതം ഒഴികെയുള്ള ഒരു മതം ഒരേസമയം ആചരിക്കാനും പട്ടികജാതി അംഗത്വം അവകാശപ്പെടാനും ഒരു വ്യക്തിക്ക് കഴിയില്ല'' കോടതി ഉത്തരവില്‍ പറയുന്നു.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ആന്ധ്ര സ്വദേശി ചിന്താട ആനന്ദ് എന്ന പാസ്റ്റര്‍ നല്‍കിയ അപ്പീല്‍ കോടതി തീര്‍പ്പാക്കി. പാസ്റ്ററായ തന്നെ ആക്രമിച്ചവര്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ആനന്ദ് കേസ് നല്‍കിയിരുന്നു. മതം മാറിയതിനാല്‍ ഈ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു ആന്ധ്ര ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ പാസ്റ്റര്‍ ഒരു പ്രത്യേക ഹരജി ഫയല്‍ ചെയ്തിരുന്നു.ഇതിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്. 

 

the supreme court of india has ruled that individuals who convert to christianity cannot continue to claim scheduled caste status and related benefits



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  5 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  5 days ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  5 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  5 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  5 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  5 days ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  5 days ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  5 days ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  5 days ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  5 days ago