HOME
DETAILS

ഉത്സവത്തിനിടെ സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമം; നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

  
March 24, 2026 | 5:20 PM

attempt to murder cpm worker during festival four bjp workers arrested

തൃശൂർ: എരുമപ്പെട്ടി കുണ്ടന്നൂരിൽ ഉത്സവാഘോഷത്തിനിടെ സി.പി.എം പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് ബി.ജെ.പി പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. കുണ്ടന്നൂർ എരിഞ്ഞിക്കൽ ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്രയ്ക്കിടെ സി.പി.എം പ്രവർത്തകനായ കണ്ണനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘമാണ് പിടിയിലായത്.

കൊടുമ്പ് സ്വദേശികളായ സുധീഷ് (കൊടക്കാടത്ത്), സതീഷ് (ചാത്തൻചിറ), സുജിത്ത് (പുത്തൻകളത്തിൽ) എന്നിവരുൾപ്പെടെയുള്ള നാലംഗ സംഘമാണ് അറസ്റ്റിലായത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡിൽ ബി.ജെ.പി സ്ഥാനാർഥി പരാജയപ്പെട്ടതിലുള്ള രാഷ്ട്രീയ വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. കുണ്ടന്നൂർ ജംഗ്ഷനിൽ എത്തിയ ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് ആക്രമണം. കൂട്ടം ചേർന്ന് പ്രതികൾ കണ്ണനെ ചവിട്ടിവീഴ്ത്തിയ ശേഷം കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കണ്ണൻ നിലവിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തൃശൂർ സിറ്റി പൊലിസ് കമ്മീഷണർ നിഖിൽ രാജേന്ദ്ര ദേശ് മുഖിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പിടികൂടിയത്. വടക്കാഞ്ചേരി പൊലിസ് ഇൻസ്‌പെക്ടർ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ സൈഫുള്ള, നിമ്പിൻ, ബദറുദ്ദീൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർ അരുൺ, സി.പി.ഒമാരായ സഗുൺ, ശ്രീജിത്ത്, ഹോംഗാർഡ് ഓമനക്കുട്ടൻ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

 

Police have arrested four BJP workers in Thrissur for the attempted murder of a CPI(M) activist during a temple festival. The victim, identified as Kannan, was brutally attacked with a boulder near Kundannoor Junction during a religious procession. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീലില്‍ കൊണ്ടും കൊടുത്തും മുന്നണികള്‍; ആരോപണം തള്ളി എംവി ഗോവിന്ദന്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ 41 സ്ഥലത്ത് കോണ്‍ഗ്രസ് ബിജെപി ഡീലുണ്ടായെന്ന് വിമര്‍ശനം 

Kerala
  •  4 hours ago
No Image

യുഎഇയിലെ വിപണികളിൽ കർശന പരിശോധന; പൂഴ്ത്തിവെപ്പിനും അമിതവിലയ്ക്കും കനത്ത പിഴ

uae
  •  4 hours ago
No Image

കോഴിക്കോട് ബീച്ചിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു

National
  •  5 hours ago
No Image

മൂന്നാറിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

Kerala
  •  5 hours ago
No Image

സ്വർണ്ണവിലയിൽ വൻ ഇടിവ്: ഡോളർ കരുത്താർജിക്കുന്നു; നിക്ഷേപകർ ജാഗ്രതൈ

uae
  •  5 hours ago
No Image

മതേതര വോട്ടുകൾ ഭിന്നിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  5 hours ago
No Image

ട്രംപിന്റെ അവകാശവാദത്തിന്റെ പിന്നാലെ ഇടിഞ്ഞ ക്രൂഡ് വില, ഇറാൻ നിഷേധിച്ചതോടെ വീണ്ടും ബാരലിന് 100 ഡോളറിനു മുകളിൽ

Saudi-arabia
  •  5 hours ago
No Image

സഊദി സന്തോഷത്തിന്റെ നാട് തന്നെ; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഏറെ നേട്ടം കൊയ്ത് രാജ്യം

Saudi-arabia
  •  5 hours ago
No Image

യുഎഇയിൽ കനത്ത മഴയും കാറ്റും; വിമാന സർവീസുകളിൽ മാറ്റം

uae
  •  5 hours ago