HOME
DETAILS

മൂന്നാറിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

  
Web Desk
March 24, 2026 | 4:25 PM

worker found dead in munnar wild elephant attack suspected

ഇടുക്കി: മൂന്നാർ കല്ലാറിൽ വിറക് ശേഖരിക്കാൻ പോയ തോട്ടം തൊഴിലാളിയെ വനമേഖലയോട് ചേർന്ന ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ എസ്റ്റേറ്റ് സ്വദേശി നടരാജനാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് ഉച്ചയ്ക്ക് ശേഷം വിറക് ശേഖരിക്കാൻ പോയ നടരാജൻ വൈകിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു. തിരച്ചിലിനിടയിൽ എസ്റ്റേറ്റിന് സമീപത്തെ കാടിനോട് ചേർന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ കണ്ട പരുക്കുകൾ കാട്ടാന ആക്രമണത്തിന്റേതാണെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സംഭവസ്ഥലത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചു കഴിഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കും വിശദമായ പരിശോധനകൾക്കും ശേഷം മാത്രമേ കാട്ടാന ആക്രമണമാണോ മരണകാരണമെന്ന് ഉറപ്പിക്കാൻ കഴിയൂ. കല്ലാർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

A body of a plantation worker, identified as Natarajan, was found in the forest areas of Kallar Estate, Munnar. He had gone to collect firewood in the afternoon and was reported missing when he failed to return. Locals and relatives discovered the body during a search and suspect a wild elephant attack. Forest officials are currently investigating the scene to confirm the cause of death



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും, ഘടകകക്ഷികൾക്ക് വലിയ പങ്കില്ല; നിലപാട് വ്യക്തമാക്കി എം.എം. ഹസൻ

National
  •  3 days ago
No Image

നീറ്റ് യുജി പരീക്ഷ റദ്ദാക്കി; നടപടി ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ

National
  •  3 days ago
No Image

ഒരു വോട്ടിന്റെ ഭൂരിപക്ഷം; ടി.വി.കെ എം.എൽ.എക്ക് തിരിച്ചടി, സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

National
  •  3 days ago
No Image

'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ

Kerala
  •  3 days ago
No Image

കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും 

Kerala
  •  3 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

Kerala
  •  3 days ago
No Image

‘വി.ഡി.എസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ ; പള്ളുരുത്തിയിൽ പുതിയ ഫ്ലക്സ്

Kerala
  •  3 days ago
No Image

17കാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു; കൊച്ചിയില്‍ പൊലിഞ്ഞത് ഇഷാനയുടെ സ്വപ്നങ്ങള്‍

Kerala
  •  3 days ago
No Image

നാലുവർഷ ബിരുദ പദ്ധതിയിൽ സമഗ്ര മാറ്റത്തിന് യു.ഡി.എഫ്; ആറുമാസത്തെ ഇൻ്റേൺഷിപ്പും പുതിയ സിലബസും വരുന്നു

Kerala
  •  3 days ago