HOME
DETAILS

സ്വർണ്ണവിലയിൽ വൻ ഇടിവ്: ഡോളർ കരുത്താർജിക്കുന്നു; നിക്ഷേപകർ ജാഗ്രതൈ

  
March 24, 2026 | 4:25 PM

gold prices fall sharply as dollar strengthens

ദുബൈ: ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്. പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനുള്ള ഡിമാൻഡ് കുറഞ്ഞതാണ് വില ഇടിയാൻ കാരണമായത്. യുഎസ് ഡോളറിന്റെ മൂല്യം വർദ്ധിച്ചതും ബോണ്ട് യീൽഡുകളിലെ ഉയർച്ചയും സ്വർണ്ണത്തിന് തിരിച്ചടിയായി.

ഈ ആഴ്ച സ്പോട്ട് ഗോൾഡ് വില ഔൺസിന് 1.4 ശതമാനം ഇടിഞ്ഞ് 4,343 ഡോളറിലെത്തി. ഇത് 2025 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. സ്വർണ്ണത്തോടൊപ്പം വെള്ളി വിലയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഔൺസിന് 3.5 ശതമാനം ഇടിഞ്ഞ് 66.5 ഡോളറിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.

വില കുറയാനുള്ള പ്രധാന കാരണങ്ങൾ

യുഎസ് ഡോളർ ശക്തി പ്രാപിച്ചതോടെ മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണ്ണം വാങ്ങുന്നത് ചിലവേറിയതായി മാറി. ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വേഗത്തിൽ കുറയ്ക്കില്ലെന്ന പ്രതീക്ഷയാണ് നിക്ഷേപകരെ ഡോളർ ആസ്തികളിലേക്ക് ആകർഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ റെക്കോർഡ് വിലക്കയറ്റത്തിന് ശേഷം നിക്ഷേപകർ വൻതോതിൽ സ്വർണ്ണം വിറ്റഴിച്ച് ലാഭമെടുത്തു.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ കമ്പനികളും സർക്കാരുകളും സ്വർണ്ണത്തേക്കാൾ കൈവശം വെക്കാവുന്ന പണത്തിനാണ് (Liquidity) മുൻഗണന നൽകുന്നത്. ഇതും വിലയിടിവിന് കാരണമായി.

സ്വർണ്ണവില ഇനിയും താഴാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന. ബോണ്ട് യീൽഡുകൾ ഇതേ നിലയിൽ തുടരുകയാണെങ്കിൽ വില 3,800 ഡോളറിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്ന് XS.com സീനിയർ അനലിസ്റ്റ് റാനിയ ഗുലെ പറഞ്ഞു. എന്നാൽ, കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങുന്നത് തുടരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വിലയ്ക്ക് പിന്തുണ നൽകിയേക്കാം.

"സാധാരണയായി യുദ്ധസാഹചര്യങ്ങളിൽ സ്വർണ്ണവില ഉയരുകയാണ് പതിവ്. എന്നാൽ ഇപ്പോൾ നിക്ഷേപകർ സ്വർണ്ണത്തേക്കാൾ സുരക്ഷിതമായി കാണുന്നത് യുഎസ് ഡോളറിനെയാണ്."  ധനകാര്യ വിദ​ഗ്ധനായ റോബ് ഹാവോർത്ത് പറഞ്ഞു.

യുഎഇ നിക്ഷേപകർക്ക് അനുകൂലം?

യുഎഇയിലെയും ഗൾഫിലെയും നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഈ വിലയിടിവ് ഒരു മികച്ച പ്രവേശന അവസരമായാണ് വിദഗ്ധർ കാണുന്നത്. ഹ്രസ്വകാലത്തേക്ക് അസ്ഥിരത നിലനിൽക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണം വീണ്ടും കരുത്താർജിക്കുമെന്നാണ് ഗോൾഡ്മാൻ സാച്ച്സ് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ വിലയിരുത്തൽ.

gold prices have witnessed a significant drop as the us dollar gains strength in global markets. analysts advise investors to remain cautious amid volatility and shifting economic indicators. the decline impacts both global and gulf markets, with buyers eyeing opportunities while traders closely monitor trends and future price movements.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം വിട്ട ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 hours ago
No Image

അഫ്ഗാനില്‍ തടവിലായിരുന്ന അമേരിക്കന്‍ പൗരനെ മോചിപ്പിച്ച് താലിബാന്‍ 

International
  •  3 hours ago
No Image

കുടിശിക തിരിച്ചടയ്ക്കാന്‍ എംകെ മുനീര്‍ ഉറപ്പ് നല്‍കിയതായി ബാങ്ക്; ജപ്തി നടപടികളിലേക്ക് കടന്നേക്കില്ല 

Kerala
  •  3 hours ago
No Image

ഉത്സവത്തിനിടെ സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമം; നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

ഡീലില്‍ കൊണ്ടും കൊടുത്തും മുന്നണികള്‍; ആരോപണം തള്ളി എംവി ഗോവിന്ദന്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ 41 സ്ഥലത്ത് കോണ്‍ഗ്രസ് ബിജെപി ഡീലുണ്ടായെന്ന് വിമര്‍ശനം 

Kerala
  •  4 hours ago
No Image

യുഎഇയിലെ വിപണികളിൽ കർശന പരിശോധന; പൂഴ്ത്തിവെപ്പിനും അമിതവിലയ്ക്കും കനത്ത പിഴ

uae
  •  4 hours ago
No Image

കോഴിക്കോട് ബീച്ചിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

Kerala
  •  4 hours ago
No Image

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു

National
  •  5 hours ago
No Image

മൂന്നാറിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

Kerala
  •  5 hours ago
No Image

മതേതര വോട്ടുകൾ ഭിന്നിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  5 hours ago