ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കൊപ്പം ഓണഘോഷം
ഇരിങ്ങാലക്കുട: ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കൊപ്പം ഓണസദ്യയുണ്ടും ഓണക്കോടിയും ഓണക്കൈനീട്ടവും നല്‍കിയും ഒരു ഗ്രാമം ഓണം ആഘോഷിച്ചു.
പടിയൂര്‍ പഞ്ചായത്തിലെ പോത്താനി ഗ്രാമത്തില്‍ ആവണിപ്പുലരി എന്ന പേരില്‍ നടത്തിയ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് കൊടുങ്ങല്ലൂര്‍ മേത്തലയിലുള്ള ദയ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ചത്. മാതാപിതാക്കളെ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന കാലത്ത് നാട്ടുകൂട്ടായ്മകളുടെ ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് എം.എല്‍.എ പ്രൊഫ. കെ യു അരുണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ദയ ഭാരവാഹികളായ ജലീല്‍, നസീമ ജലീല്‍ എന്നിവര്‍ എം.എല്‍.എയില്‍ നിന്ന് അഗതികള്‍ക്കുള്ള ധനസഹായവും ഓണക്കോടിയും ഏറ്റുവാങ്ങി. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസി. കെ സി ബിജു അധ്യക്ഷനായി. സെന്റ് ജോസഫ് കോളജിലെ ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസ് ആന്റോ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ഉമ സന്ദീപ്, ബിന്ദു രാജേഷ്, ചെന്താമരാക്ഷന്‍ പുല്ലാനി, കെ പി ലക്ഷ്മണന്‍, ഗീത മോഹനന്‍ എന്നിവര്‍ സംസാരിച്ചു. തിരുവാതിരക്കളി, ഓണക്കളി, പൂക്കളം, വിവിധ കലാപരിപാടികള്‍, ഓണസദ്യ, കൊറ്റനെല്ലൂര്‍ സമയ കലാഭാവന്‍ അവതരിപ്പിച്ച് നാടന്‍പാട്ട് എന്നിവയുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."