HOME
DETAILS

സഊദിയിൽ ഇന്ന് മഴ ശക്തമാകും; പൊടിക്കാറ്റിനും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത; ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ വ്യാജം | Saudi Weather updates

  
March 26, 2026 | 2:17 AM

Heavy rain to peak Thursday across Saudi Arabia

ജിദ്ദ: സഊദിയുടെ മിക്ക പ്രദേശങ്ങളിലും ഇന്നത്തോടെ മഴ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. രാജ്യത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. 

കിഴക്കൻ പ്രവിശ്യ, മക്ക, മദീന, അൽ-ബാഹ, അസീർ തുടങ്ങിയ പ്രദേശങ്ങളിൽ മഴ കനക്കും. ഇതിനൊപ്പം പൊടിക്കാറ്റിനും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, വരും ദിവസങ്ങളിൽ സഊദിയിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ എൻ.സി.എം നിഷേധിച്ചു. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഈ മാസം 28 വരെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം. തബൂക്ക്, അൽ-ജൗഫ്, ഹായിൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, മദീനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച വരെ മിതമായതോ ശക്തമായതോ ആയ മഴ ലഭിച്ചേക്കും.

ജിദ്ദ, റാബിഗ്, ത്വാഇഫ് എന്നിവയുൾപ്പെടുന്ന മക്ക പ്രവിശ്യയിൽ നിലവിലുള്ള മഴ ഇന്നത്തോടെ കനക്കും. ചിലയിടങ്ങളിൽ മഴ അതിശക്തമാകാനും സാധ്യതയുണ്ട്. അൽ-ബാഹ, അസീർ, ജീസാൻ എന്നിവിടങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ ശക്തമാകും. നജ്‌റാനിലും ഇതേ സമയത്ത് ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

റിയാദ് പ്രവിശ്യയിൽ നേരിയ തോതിൽ തുടങ്ങുന്ന മഴ വാരാന്ത്യത്തോടെ, പ്രത്യേകിച്ച് തെക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽ ശക്തമാകും. അൽ-ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും, പ്രത്യേകിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്.

മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയുള്ള ശക്തമായ കാറ്റ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ എന്നിവയ്ക്കും ചിലയിടങ്ങളിൽ ചുഴലിക്കാറ്റ് (ടൊർണാഡോ) രൂപപ്പെടാനും സാധ്യതയുള്ളതിനാൽ കർശന ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.

English summary : The Saudi National Center for Meteorology (NCM) said Wednesday that rainfall will peak on Thursday, with moderate to heavy showers expected across most regions of the Kingdom.

The center said conditions will intensify in parts of the Eastern Province, Makkah, Madinah, Al-Baha and Asir, accompanied by strong surface winds that may raise dust and sand, along with a chance of hail.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ സ്‌ഫോടനം: നാലു പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

International
  •  5 days ago
No Image

ധോണിയെന്ന വന്മരം വീണു; വമ്പൻ തോൽവിയിലും ചരിത്രമെഴുതി ചെന്നൈ താരം

Cricket
  •  5 days ago
No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  5 days ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  5 days ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  5 days ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  5 days ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  5 days ago
No Image

റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍; പുതിയ റീഫണ്ട് നിയമം, വന്ദേ ഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും വരുന്നു

National
  •  5 days ago
No Image

'നേരിട്ടല്ല, ഫേസ്ബുക്കിൽ കാണാം'; സതീശന്റെ സംവാദ ക്ഷണം തള്ളി മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  5 days ago
No Image

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലാ അലർട്

Kerala
  •  5 days ago