HOME
DETAILS

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

  
ജലീൽ അരൂക്കുറ്റി
March 31, 2026 | 2:24 AM

rain fails to dampen ldf campaign spirit in kunnathunad

കൊച്ചി: വേനൽചൂടിന് ആശ്വാസമായി ലഭിച്ച മഴ അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടൊന്നും കുന്നത്തുനാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.വി ശ്രീനിജന്റെ പ്രചാരണച്ചൂടിന് കുറവുണ്ടായിരുന്നില്ല. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും രാജ്യസഭാ മുൻ അംഗവുമായ ബൃന്ദ കാരാട്ട് പ്രസംഗിക്കുന്ന പരിപാടിയുടെ ആവേശത്തിനും കുറവുണ്ടായിരുന്നില്ല. 
തിരുവാണിയൂരിൽ ഇടതുമുന്നണി സംഘടിപ്പിച്ച റാലി നിശ്ചയിച്ചതിനേക്കാൾ വൈകിയാണ് തുടങ്ങിയത്. ബൃന്ദ കാരാട്ട്് സമ്മേളനനഗരിയിലേക്ക് വരുമ്പോൾ സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റാലി കടന്നുവരികയായിരുന്നു. 

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ മോഹനനും സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് അരുൺകുമാറും ദേശീയ നേതാവിനെ കാത്ത് റോഡിൽ തന്നെയുണ്ടായിരുന്നു. കാറിൽനിന്ന് ഇറങ്ങി എല്ലാവരെയും അഭിവാദ്യം ചെയ്ത ബൃന്ദ റാലിയിൽ പങ്കാളിയായി. 

എല്ലാവരോടും ചിരിച്ച് സന്തോഷം പങ്കുവച്ചാണ് ബൃന്ദ സ്റ്റേജിലേക്കു കയറിയത്. ഉച്ചയ്ക്ക് ശേഷമാണ് പൊതുപരിപാടികൾ ആരംഭിച്ചത്. ആദ്യയോഗം വൈകിട്ട് നാലിന് ആലുവ തോട്ടുമുഖം വൈ.എം.സി ഹാളിൽ. എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫിന് വേണ്ടി സംഘടിപ്പിച്ച വനിതാ അസംബ്ലിയുടെ ഉദ്ഘാടനം. സ്ത്രീ പീഡകരെയും അവരുടെ സംരക്ഷകരെയും ഒരിക്കലും വിജയിപ്പിക്കരുതെന്നും ആലുവ അത്തരക്കാരുടെ കേന്ദ്രമല്ലെന്ന് ജനങ്ങൾ തെളിയിക്കണമെന്നും ബൃന്ദ പറഞ്ഞു. 

നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും ഒരുപോലെ വിമർശിക്കുകയും സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ എടുത്തുപറയുകയും ചെയ്ത അരമണിക്കൂർ നീണ്ട പ്രസംഗത്തിനു ശേഷമാണ് ബൃന്ദ തിരുവാണിയൂരിലെത്തിയത്. മലയാളത്തിൽ പി.വി ശ്രീനിജന് വോട്ട് അഭ്യർഥിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഇംഗ്ളിഷിലുള്ള പ്രസംഗത്തിനിടയിൽ മലയാളികൾക്ക് സുപരിതമായ വാക്കുകൾ പ്രയോഗിക്കുന്ന ശൈലി സദസിനെ കൈയിലെടുക്കുന്നതായിരുന്നു.

നരേന്ദ്രമോദി കേരളത്തിലേക്ക് എത്തിയത് ബാഗിൽ നുണയന്ത്രമായിട്ടാണെന്ന് വിശേഷിപ്പിച്ച ബൃന്ദ രാഹുൽ ഗാന്ധിയെയും വിമർശിക്കാൻ മടിച്ചില്ല. അദാനി, അംബാനി, അമേരിക്ക എന്ന 'എ' ടീമിനാണ് മോദിയുടെ എല്ലാം നയങ്ങളും. ഫലസ്തീനിലും ഇറാനിലും നാശം വിതയ്ക്കുമ്പോൾ ഒരക്ഷരം പോലും മിണ്ടാതിരുന്നത് മോദിയുടെ ചുണ്ടിൽ പൂട്ടിട്ട് താക്കോൽ ട്രംപിന്റെ പോക്കറ്റിലിട്ടതിനാലാണെന്നായിരുന്നു ബൃന്ദയുടെ പരിഹാസം. ഇതിൽ പൂട്ട് എന്നത് മലയാളത്തിലാണ് പ്രയോഗിച്ചത്. കോൺഗ്രസിനെയും ബി.ജെ.പിയെയും താരതമ്യം ചെയ്യുമ്പോൾ 'ചക്കിക്കൊത്ത ചങ്കരനും' വന്നു ബൃന്ദയുടെ നാവിൽ. 

രാഹുൽ ഗാന്ധിക്കെതിരേ, കേരളത്തിൽ കളി വേണ്ട 'നീ പോ മോനെ ദിനേശാ' എന്ന സിനിമാ ഡയലോഗും നടത്തിയാണ് ബൃന്ദ പ്രസംഗം അവസാനിപ്പിച്ചത്. തൃക്കാക്കരയിലെ ഇടതുസ്ഥാനാർഥി അഡ്വ. പുഷ്പാ ദാസിന്റെ ഇടപ്പള്ളിയിലെ പ്രചാരണവേദിയായിരുന്നു അടുത്ത സമ്മേളനം. രാത്രി എട്ടരയ്ക്കും ബൃന്ദയ്ക്കായി പ്രവർത്തകർ കാത്തിരിക്കുകയായിരുന്നു.

An unexpected spell of rain brought relief from the summer heat but did little to slow down the campaign momentum of LDF candidate P. V. Sreenijan in Kunnathunad. The event gained further energy with the presence of Brinda Karat, CPI(M) Politburo member and former Rajya Sabha MP, who addressed a large gathering. The rally organized in Thiruvaniyoor witnessed enthusiastic participation, including hundreds of women activists, even as it began later than scheduled.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  5 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  5 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  5 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  5 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  5 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  5 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  5 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  5 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  5 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  5 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  5 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  5 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  5 days ago