HOME
DETAILS

സർക്കാർ ഓഫിസുകളിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം; കർശന നിർദ്ദേശവുമായി ഭരണപരിഷ്കാര വകുപ്പ്; ലംഘിച്ചാൽ മേധാവികൾക്കെതിരേ നടപടി

  
സ്വന്തം ലേഖകൻ
March 31, 2026 | 3:13 AM

government bans posters and banners in office premises

തിരുവനന്തപുരം: സർക്കാർ ഓഫിസുകളുടെ ഭിത്തികളിലും പരിസരങ്ങളിലും പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പാണ് ഇത് സംബന്ധിച്ച് കർശന നിർദേശം പുറപ്പെടുവിച്ചത്. സർവിസ് സംഘടനകൾ ഭിത്തികളിൽ പോസ്റ്ററുകളൊട്ടിച്ച് വൃത്തികേടാക്കുന്നതും കൊടിമരങ്ങളും ബാനറുകളും സ്ഥാപിച്ച് അസൗകര്യമുണ്ടാക്കുന്നതും തടയാനാണ് നീക്കം.

നേരത്തെ ഇത്തരമൊരു നിരോധനം നിലവിലുണ്ടെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നില്ലെന്ന് സർക്കാർ കണ്ടെത്തി. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള പ്രധാന ഓഫിസുകളിൽ പോലും നിയമലംഘനം തുടരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സർക്കുലർ ഇറക്കിയത്. പോസ്റ്ററുകൾ സ്ഥാപിക്കുന്നതിന് വകുപ്പുമേധാവികൾ പ്രത്യേകം സ്ഥലം നിശ്ചയിച്ചു നൽകണം. നിശ്ചിത സ്ഥലമല്ലാതെ മറ്റ് ഭിത്തികളിലോ തൂണുകളിലോ പോസ്റ്ററുകൾ പതിക്കാൻ അനുവദിക്കില്ല. സംഘടനകൾക്ക് നോട്ടിസ് വിതരണവും ആശയപ്രചാരണവും നടത്താൻ ഓഫിസ് പ്രവർത്തനത്തിന് തടസമുണ്ടാക്കാത്ത രീതിയിൽ ഇടവേള സമയം മാത്രമേ ഉപയോഗിക്കാവൂ. കൊടിമരങ്ങൾ ബുദ്ധിമുട്ടുണ്ടാക്കാത്ത സ്ഥലത്ത് മാത്രമേ സ്ഥാപിക്കാവൂ എന്നും നിർദ്ദേശമുണ്ട്. ഓഫിസുകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനമേധാവികൾക്കെതിരെ കർശന നടപടിയുണ്ടാകും.

The government has issued a strict order banning the display of posters and banners on the walls and premises of government offices. The directive, released by the Administrative Reforms Department, aims to prevent defacement caused by service organizations pasting posters and installing flagpoles and banners, ensuring cleaner and more organized office environments.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

'കൊള്ള' പരാമർശം: കേരളത്തെ പഠിപ്പിക്കാൻ മോദി വരേണ്ട, യാഥാർത്ഥ്യം ജനങ്ങൾക്കറിയാം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  2 hours ago
No Image

ഇനി പോരാട്ടം മലബാറിൽ; രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും; ആദ്യ പരിപാടി കണ്ണൂർ പൊലിസ് മൈതാനിയിൽ

Kerala
  •  3 hours ago
No Image

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

Kerala
  •  3 hours ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  3 hours ago
No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  3 hours ago
No Image

എൽ.പി.ജി വിഹിതം ഉയർത്തിയെന്ന് പ്രഖ്യാപനം, പക്ഷേ വിതരണമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ സമരത്തിനൊരുങ്ങി കെ.എച്ച്.ആര്‍.എ

Kerala
  •  3 hours ago
No Image

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധക്ക്: ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി; സഹായത്തിന് ഹെൽപ്പ് ലൈൻ

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് വീട്ടിലെ വോട്ട് ഏപ്രിൽ 4 വരെ; ആദ്യദിനം 10,922 വോട്ടുകൾ; 7561 മുതിർന്നവരും 3361 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി

Kerala
  •  3 hours ago
No Image

സെന്‍സസ് ആദ്യഘട്ടം നാളെ മുതൽ സെപ്റ്റംബർ വരെ; വീടുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് 33 ചോദ്യങ്ങൾ

National
  •  4 hours ago