HOME
DETAILS

പത്തനംതിട്ടയിലെ സി.പി.എം നേതാവ് അഡ്വ.ആര്‍.കൃഷ്ണകുമാര്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്നു

  
March 26, 2026 | 8:14 AM

cpim-leader-adv-r-krishnakumar-joins-muslim-league-in-pathanamthitta

പത്തനംതിട്ട: സി.പി.എം നേതാവ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്നു. സി.പി.എമ്മില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന കൃഷ്ണകുമാര്‍ ഒരു മാസം മുമ്പ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. 

സി.പി.എം ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയില്‍ പ്രതിഷേധിച്ചാണ് മതേതര പാര്‍ട്ടിയായ മുസ് ലിം ലീഗില്‍ ചേര്‍ന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ലീഗ് നേതാവ് ഷാഫി ചാലിയം കൃഷ്ണകുമാറിനെ ലീഗിലേക്ക് സ്വീകരിച്ചു. 

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 20 വര്‍ഷത്തോളം സി.പി.എമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പദവികള്‍ വഹിച്ചിരുന്നു. സി.പി.എമ്മിന്റെ ഏരിയ കമ്മറ്റി അംഗം, മൂന്ന് തവണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്, എസ്.എഫ്.ഐ തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കേരള ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍, എന്‍.ആര്‍.ഇ.ജി ജില്ലാ വൈസ് പ്രസിഡന്റ്, കേരള കര്‍ഷക സംഘം ജോയിന്റ് സെക്രട്ടറി, ഇലന്തൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

 

Advocate R. Krishnakumar, a former leader of the Communist Party of India (Marxist) in Pathanamthitta, has joined the Indian Union Muslim League. The political shift comes amid the election season and is seen as a notable development in the region’s political landscape



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

ഫോളോവേഴ്‌സ് ഇല്ലെങ്കിലും ഇനി 'താരമാകാം'; എൽ.പി.എല്ലിലെ വിചിത്ര നിയമം പിൻവലിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  9 days ago
No Image

വിമാനങ്ങള്‍ റദ്ദാക്കിയും റീഫണ്ട് വൈകിപ്പിച്ചും കുവൈത്ത് എയര്‍വേയ്‌സ്; ദുരിതത്തിലായി യാത്രക്കാര്‍; വ്യാപക പരാതി

Kuwait
  •  9 days ago
No Image

'തലൈവ' വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആവേശത്തിരയിളക്കത്തില്‍ തമിഴകം

National
  •  9 days ago
No Image

ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

National
  •  9 days ago
No Image

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

Kerala
  •  9 days ago
No Image

റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ

Cricket
  •  9 days ago
No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  9 days ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  9 days ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  9 days ago