'മുന്നണിയും പാര്‍ട്ടിയും ചതിച്ചു'; കേരള കോണ്‍ഗ്രസ് (എം) നേതാവ് മുഹമ്മദ് ഇക്ബാല്‍ പാര്‍ട്ടി വിട്ടു
കോഴിക്കോട്: കേരള കോണ്‍ഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ പാര്‍ട്ടിവിട്ടു. സില്‍ക്ക് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു. ഇനി കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കോഴിക്കോട് ജില്ലയില്‍ സീറ്റ് ലഭിക്കുമെന്ന് കരുതിയെങ്കിലും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇഖ്ബാല്‍ പാര്‍ട്ടി വിട്ടത്.
പേരാമ്പ്ര മണ്ഡലമോ അല്ലെങ്കില്‍ കുറ്റ്യാടി മണ്ഡലമോ ഇടതുമുന്നണിയില്‍ നിന്നും നേടിയെടുക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. 13 സീറ്റ് ആവശ്യപ്പെട്ടെങ്കിലും 12 സീറ്റ് മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഇത്തവണ ലഭിച്ചിരുന്നുള്ളൂ.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇഖ്ബാലിനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് സി.പി.എം സീറ്റ് ഏറ്റെടുത്തു. 2021 ന് പകരം ഇത്തവണ കുറ്റ്യാടിയോ പേരാമ്പ്രയോ സീറ്റ് നല്‍കുമെന്നായിരുന്നു വാഗ്ദാനം. കുറ്റ്യാടിയില്‍ സീറ്റ് ലഭിക്കില്ലെന്ന് അറിഞ്ഞതോടെ പേരാമ്പ്രയില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍ സീറ്റ് സി.പി.എം വിട്ടുനല്‍കിയില്ല. സി.പി.എം നേതൃത്വം വഞ്ചിച്ചെന്നും പേരാമ്പ്രയില്‍ യു.ഡി.എഫിന്റെ പ്രചാരണത്തിനിറങ്ങുമെന്നും മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."