HOME
DETAILS

പുതുക്കിയ ഖരമാലിന്യ പരിപാലന ചട്ടം ഏപ്രിൽ ഒന്ന് മുതൽ; തരംതിരിച്ചില്ലെങ്കിൽ ഇനി പിടിവീഴും

  
March 28, 2026 | 5:18 AM

Revised solid waste management rules effective from April 1 If you dont segregate you will be caught

തിരുവനന്തപുരം: രാജ്യത്തെ പുതുക്കിയ ഖരമാലിന്യ പരിപാലന ചട്ടം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും.
സുപ്രിംകോടതിയുടെ കർശന നിർദേശപ്രകാരം നടപ്പാക്കുന്ന പുതിയ ചട്ടങ്ങൾ ലംഘിക്കുന്ന വർക്കെതിരേ തുടക്കത്തിൽ പി ഴയീടാക്കാനും കുറ്റം ആവർത്തി ച്ചാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. മാലിന്യ ഉൽപാദകരും വൻകിട മാലിന്യ സ്രഷ്‌ടാക്കളും പാലി ക്കേണ്ട നിബന്ധനകളിൽ വി പ്ലവകരമായ മാറ്റങ്ങളാണ് വരു ത്തിയിരിക്കുന്നത്.

പുതിയ ചട്ടപ്രകാരം മാലി ന്യം ഉറവിടത്തിൽതന്നെ തരം തിരിക്കണം. ജൈവമാലിന്യം, അജൈവമാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നി ങ്ങനെ നാലായി തരംതിരിക്കണം. ഡയപ്പറുകളും സാനിറ്ററി പാഡുകളും നിർമാതാക്കൾ നൽ കുന്ന കവറുകളിൽ പൊതിഞ്ഞ് പ്രത്യേക ബിന്നുകളിൽ മാത്രമേ നിക്ഷേപിക്കാവൂ.

പൊതുസ്ഥലങ്ങളിലോ, ജലാ ശയങ്ങളിലോ മാലിന്യം വലിച്ചെ റിയുന്നതും കത്തിക്കുന്നതും കു ഴിച്ചുമൂടുന്നതും ശിക്ഷാർഹമാ ണ്. നൂറിലധികം പേർ പങ്കെ ടുക്കുന്ന ചടങ്ങുകൾ നടത്തു മ്പോൾ മൂന്ന് ദിവസം മുമ്പ് തദ്ദേശ സ്ഥാപനത്തെ അറിയി ക്കുകയും മാലിന്യം തരംതിരിച്ച് കൈമാറുകയും വേണം. തദ്ദേ ശസ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടു ള്ള സേവന നിരക്ക് (യൂസർ ഫി) നൽകുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

മാലിന്യങ്ങൾ കുട്ടിക്കലർത്താതെ ശേഖരിക്കാനും സംസ്കരിക്കാ നും തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ര ത്യേക ചുമതല നൽകിയിട്ടുണ്ട്.പുനരുപയോഗിക്കാനോ, ഊർ ലജ്ജാവശ്യത്തിനോ കഴിയാത്തമാ ലിന്യം മാത്രമേ ലാൻഡ്ഫില്ലുകളി ലേക്ക് അയക്കാവു കാലപ്പഴക്കമു ള്ള മാലിന്യക്കൂമ്പാരങ്ങൾ നീക്കും ചെയ്യാൻ കൃത്യമായ സമയപരിധി യും നിശ്ചയിച്ചു. നിയമം നടപ്പിലാ ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സുപ്രിംകോടതി നേരിട്ട് നിർദേ ശം നൽകിയതോടെ സംസ്ഥാന ത്തെ മാലിന്യസംസ്കരണരംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

വൻകിടക്കാർക്ക് കർശന നിയന്ത്രണങ്ങൾ

വലിയ തോതിൽ മാലിന്യ ങ്ങൾ സൃഷ്ടിക്കുന്നവർക്ക് കർ ശന നിയന്ത്രണങ്ങളാണ് നിർ ദേശത്തിലുള്ളത്. ഹോട്ടലുകൾ, വൻകിട സമുച്ചയങ്ങൾ, മാർക്കറ്റുകൾ എന്നിവയെ വൻകിട മാലി ന്യൂസ്രഷ്ട‌ാക്കളായി നിശ്ചയിക്കു ന്നതിന് മുന്ന് മാനദണ്ഡങ്ങൾ ചട്ട ത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഇതു പ്രകാരം 20,000 ചതുരശ്ര മീറ്ററോ അതിലധികമോ തറ വിസ്തീർണ്ണ മുള്ള കെട്ടിടങ്ങൾ, പ്രതിദിനം 40,000 ലിറ്ററോ അതിലധികമോ ജല ഉപഭോഗം ഉള്ളവർ, ദിവ സേന 100 കിലോഗ്രാമിലധികം ഖരമാലിന്യം ഉൽപാദിപ്പിക്കുന്ന വർ എന്നിവർ വൻകിട മാലിന്യ സ്രഷ്ട‌ാക്കളാണ്.

ഇവർ നിർബന്ധമായും ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. ജൈവമാലി ന്യങ്ങൾ സ്വന്തം നിലയിൽ സം സ്കരിക്കാൻ കമ്പോസ്റ്റിങ് അല്ലെ ങ്കിൽ ബയോ-മെത്തനേഷൻ പ്ലാൻ്റുകൾ സ്ഥാപിക്കണം.

ഇതിന് കഴിയാത്തവർ തദ്ദേശ സ്ഥാപനങ്ങളിൽ നി ന്ന് പ്രത്യേക സർട്ടിഫിക്കറ്റ് (EBWCR) വാങ്ങി അംഗീകൃത ഏജൻസികൾക്ക് മാലിന്യം കൈമാറണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  11 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  11 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  11 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  11 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  11 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  11 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  11 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  11 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  11 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  11 days ago