HOME
DETAILS

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

  
March 28, 2026 | 7:11 AM

prime-minister-visit-palakkad-march-29-traffic-restrictions-diversions-weekend

പാലക്കാട്: എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 29 ന് പാലക്കാട്ടെത്തും. 29 ന് ഉച്ചയ്ക്ക് 2 ന് ശേഷം കോട്ടമൈതാനത്ത് നടക്കുന്ന എന്‍.ഡി.എ തെരഞ്ഞെടുപ്പ് സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഹെലികോപ്റ്ററില്‍ പാലക്കാട് മേഴ്‌സി കോളജ് ഗ്രൗണ്ടിലെത്തുന്ന മോദി അവിടെ നിന്ന് റോഡ്മാര്‍ഗമാണ് കോട്ടമൈതാനത്തെത്തുക. 

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി 28 ന് ട്രയല്‍റണ്‍ നടക്കുന്നതിനാല്‍ മേഴ്‌സി കോളജ് മുതല്‍ കോട്ടമൈതാനം വരെ ഇതര വാഹനങ്ങള്‍ കടത്തിവിടില്ല. 

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ മുതല്‍ പരിപാടി അവസാനിക്കുന്നതുവരെ പ്രധാന റോഡുകളില്‍ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. അന്നേ ദിവസം വാഹനങ്ങള്‍ വിവിധ റോഡുകളിലൂടെ വഴിതിരിച്ചുവിടും.

പ്രധാന നിര്‍ദ്ദേശങ്ങള്‍

  •  വടക്കഞ്ചേരി, ആലത്തൂര്‍, കുഴല്‍മന്ദം ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകള്‍ ദേശീയപാത ചന്ദ്രനഗര്‍ വഴി സ്റ്റേഡിയം സ്റ്റാന്‍ഡിലെത്തി മടങ്ങണം. കെഎസ്ആര്‍ടിസി ബസുകള്‍ കണ്ണനൂരില്‍ നിന്നു തിരിഞ്ഞ് തിരുനെല്ലായി തങ്കം ജംക്ഷന്‍, യാക്കര, തോട്ടിങ്കല്‍ വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ പിറകുവശം വഴി എത്തി തിരിച്ചുപോകണം.
  •  കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗത്തു നിന്നുള്ള കെഎസ്ആര്‍ടിസി, തമിഴ്‌നാട് ബസുകള്‍ കാഴ്ചപ്പറമ്പ്, പുഴയ്ക്കല്‍, യാക്കര ഡിപിഒ വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി തിരിച്ചുപോകണം.
  •  കൊടുമ്പ്, ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂര്‍ ഭാഗത്തു നിന്നുള്ള ബസുകളും ഇതര വാഹനങ്ങളും കാടാങ്കോട്ടു നിന്നു തിരിഞ്ഞു ദേശീയപാത ചന്ദ്രനഗര്‍ കല്‍മണ്ഡപം വഴി സ്റ്റേഡിയം സ്റ്റാന്‍ഡിലാണ് എത്തേണ്ടത്.
  • തേങ്കുറുശ്ശി, നെന്മാറ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കാഴ്ചപ്പറമ്പ് ജംക്ഷനില്‍ നിന്നു വലത്തോട്ടു തിരിഞ്ഞ് ദേശീയപാത ചന്ദ്രനഗര്‍ വഴി സ്റ്റേഡിയം സ്റ്റാന്‍ഡിലെത്തണം.
  • പൂടൂര്‍, കോട്ടായി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി ഭാഗത്തു നിന്നുള്ള ബസുകളും വാഹനങ്ങളും മേപ്പറമ്പ്, പേഴുങ്കര, ചുണ്ണാമ്പുതറ, വിക്ടോറിയ കോളജ്, താരേക്കാട് വഴി മുന്‍സിപ്പല്‍, സ്റ്റേഡിയം സ്റ്റാന്‍ഡുകളിലെത്തണം.
  • കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഭാഗത്തു നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഒലവക്കോട് ശേഖരീപുരം ബൈപാസ്, കല്‍മണ്ഡപം, ചന്ദ്രനഗര്‍ വഴി ദേശീയപാതയിലെത്തി കാഴ്ചപ്പറമ്പ്, പുഴയ്ക്കല്‍, യാക്കര, ഡിപിഒ റോഡ് വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി മടങ്ങണം. സ്വകാര്യ ബസുകള്‍ ഒലവക്കോട്, ശേഖരീപുരം, വിക്ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പല്‍, സ്റ്റേഡിയം സ്റ്റാന്‍ഡുകളില്‍ എത്തി തിരിച്ചുപോകണം.
  •  യാത്രക്കാര്‍ നിര്‍ദേശിച്ച വഴികളിലൂടെ മാത്രമേ യാത്ര ചെയ്യാവൂ. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ നഗരത്തിലേക്കു പ്രവേശിക്കാവൂ എന്നും പൊലീസ് അഭ്യര്‍ഥിച്ചു.

 

Ahead of the Prime Minister’s visit to Palakkad on March 29, authorities have announced traffic restrictions and vehicle diversions over the weekend. Special security arrangements will be in place on Saturday and Sunday, affecting regular traffic movement in key areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; കണക്കെടുപ്പ് ആരംഭിച്ച് കെഎസ്ആർടിസി

Kerala
  •  5 days ago
No Image

ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; നരേന്ദ്രമോദി ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കൾ പങ്കെടുക്കും

National
  •  5 days ago
No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  5 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  5 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  5 days ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  5 days ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  5 days ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  5 days ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  5 days ago