HOME
DETAILS

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

  
May 08, 2026 | 6:02 PM

rahul gandhi against narendra modi

ഗുരുഗ്രാം: എപ്സ്റ്റീന്‍ ഫയലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളില്‍ മോദിയുടെ ചരിത്രവും, സ്വഭാവവും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഈ ഫയലുകള്‍ ഉപയോഗിച്ച് മോദിയെ വട്ടംകറക്കുകയാണ് അമേരിക്കയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് മൂന്നരലക്ഷത്തോളം ഫയലുകള്‍ അമേരിക്കയുടെ കൈവശമുണ്ട്. പ്രധാനമന്ത്രിയുടെ ചരിത്രവും, സ്വഭാവവും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഫയലുകള്‍ ഉപയോഗിച്ച് അമേരിക്കന്‍ നേതൃത്വം പ്രധാനമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. 'ഡൊണാള്‍ഡ് ട്രംപ് ചാടാന്‍ പറഞ്ഞാ മോദി ചാടും'. 

ഈയടുത്ത് ഇന്ത്യയും, അമേരിക്കയുമായി ഒപ്പിട്ട പല കരാറുകളും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി അംഗീകരിപ്പിച്ചതാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അംഗീകരിക്കാത്ത വ്യവസ്ഥകളാണ് ആ കരാറുകളിലുള്ളത്. മോദിയുടെ കരിയര്‍ ഒരുമിനുട്ടില്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന തെളിവുകളാണ് അവ. ട്രംപിന്റെ അനുവാദമില്ലാതെ മോദിക്ക് ഒരുവാക്ക് പോലും പറയാന്‍ സാധിക്കില്ല. പ്രധാനമന്ത്രി എല്ലായിപ്പോഴും വിട്ടുവീഴ്ച്ചക്ക് തയ്യാറാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു.

ഗുരുഗ്രാമില്‍ നടന്ന പൊതുപരിപാടിയിലാണ് മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

Regarding the Epstein files, Lok Sabha Opposition Leader Rahul Gandhi has strongly criticized Prime Minister Narendra Modi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  15 days ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  15 days ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  15 days ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  15 days ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  15 days ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  15 days ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  15 days ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  15 days ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  16 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  16 days ago


No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  16 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  16 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  16 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  16 days ago