HOME
DETAILS

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

  
Web Desk
May 08, 2026 | 4:30 PM

kc venugopals wikipedia page was edited

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തതായി കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടാന്‍ കെ.സി വേണുഗോപാല്‍ കാരണക്കാരനായി എന്ന തരത്തിലാണ് വിക്കിപീഡിയയിലെ വിവരങ്ങള്‍ തിരുത്തിയിട്ടുള്ളത്. കെ.സിയുടെ മലയാളം വിക്കിപീഡിയ പേജിലാണ് എഡിറ്റിങ് നടത്തിയിട്ടുള്ളത്. 

കെ.സിയുടെ പേജിന്റെ തുടക്കത്തില്‍ തന്നെ 'കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഒത്തിരി കോണ്‍ഗ്രസ് സംസ്ഥാന ഭരണവും, സീറ്റുകളും നഷ്ടപ്പെടാന്‍ ഇദ്ദേഹത്തിന്റെ വീരോചിതമായ ഇടപെടലുണ്ടായി' എന്ന വാചകമാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തത്. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിങ് പൂര്‍ത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിക്കിപീഡിയ പേജും എഡിറ്റ് ചെയ്യപ്പെട്ടിരുന്നു. 

വി.ഡി സതീശന്‍ കേരളത്തിന്റെ 13ാം മുഖ്യമന്ത്രി എന്നാണ് എഡിറ്റ് ചെയ്തിരുന്നത്. 2026 മേയ് നാലിന് ചുമതലയേറ്റെന്നും, ഹിസ്റ്ററിയില്‍ വിവരങ്ങള്‍ ചേര്‍ത്തിരുന്നു. പിന്നാലെ വീണ്ടും എഡിറ്റിങ് നടക്കുകയും, പ്രതിപക്ഷ നേതാവെന്ന് മാറ്റുകയും ചെയ്തു.

സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ആര്‍ക്കുവേണമെങ്കിലും എഡിറ്റ് ചെയ്യാനാവും. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയോ, അനുകൂലമായ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തോ വിക്കിപീഡിയ പേജുകള്‍ തിരുത്തപ്പെടാറുണ്ട്.

മുഖ്യമന്ത്രി ചർച്ചയിൽ നിർണായക കൂടിക്കാഴ്ച്ചക്കായി വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക്. ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നതിന് ഇന്ന് രാത്രിയോടെ നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. എ.ഐ.സി.സി പ്രതിനിധികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ വെച്ചാണ് ചർച്ചകൾ നടക്കുക. 

സംസ്ഥാനത്തെ സാഹചര്യം സങ്കീർണമാണെന്ന് ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിൽ എഐസിസി പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുത്തത്. നാളെയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

 മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും വ്യക്തിപൂജകൾക്കും തടയിടാൻ കർശന നടപടിയുമായി കെപിസിസി രം​ഗത്തെത്തി. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും നേതാക്കൾക്കായി തെരുവിൽ പ്രകടനങ്ങളോ പരസ്യപ്രസ്താവനകളോ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.

മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച അന്തിമ തീരുമാനം എഐസിസി നേതൃത്വത്തിന്റേതാണ്. നേതാക്കൾക്കായി വ്യക്തിഗതമായി ഫ്ലക്സുകൾ വെക്കുന്നതും മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തുന്നതും അച്ചടക്കലംഘനമായി കണക്കാക്കും. പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ പാർട്ടി ഭരണഘടനാനുസൃതമായ നടപടികൾ ഉണ്ടാകുമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്. 

"While uncertainty continues in the Chief Minister's discussion, it has been found that K.C. Venugopal's Wikipedia page was edited."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  11 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  11 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  11 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  11 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  11 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  11 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  11 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  11 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  11 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  11 days ago