HOME
DETAILS

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

  
Web Desk
May 08, 2026 | 6:29 PM

congress looking for new kpcc president

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് പിന്നാലെ കെപിസിസി തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്. മേയ് 12ന് നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്ന് ജയിച്ചതോടെ, വരുന്ന യുഡിഎഫ് മന്ത്രി സഭയില്‍ അദ്ദേഹം ഇടംപിടിച്ചേക്കും. ഈ സാഹചര്യത്തിലാണ് കെപിസിസിക്ക് പുതിയ നാഥനെ തേടി കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്. 

മുന്‍ യുഡിഎഫ് കണ്‍വീനറായിരുന്ന ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. ഘടകക്ഷി നേതാക്കള്‍ക്കിടയിലുള്ള മികച്ച ബന്ധം അദ്ദേഹത്തിന് മുതല്‍കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനെത്തും. 

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിച്ച് വിജയിച്ച ഡിസിസി പ്രസിഡന്റുമാരും, ഇതോടൊപ്പം സംഘടനയുടെ ജില്ലാ ചുമതലകള്‍ ഒഴിയും. ഏഴ് ഡിസിസി അധ്യക്ഷന്‍മാരാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. അതില്‍ അഞ്ചുപേര്‍ വിജയിച്ചു. കൊയിലാണ്ടി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍. ശക്തന്‍, കോട്ടയത്തെ നാട്ടകം സുരേഷ്, എറണാകുളത്തെ മുഹമ്മദ് ഷിയാസ്, മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.എസ് ജോയ് എന്നിവരാണ് ഇത്തവണ നിയമസഭയിലെത്തിയത്. 

വിജയിച്ച ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് പുറമെ സംഘടന തലത്തിലും സമഗ്രമായ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Congress is reshuffling at the organizational level; KPCC and DCC leaders will be changed."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  10 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  10 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  10 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  10 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  10 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  10 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  10 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  10 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  10 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  10 days ago