HOME
DETAILS

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

  
May 08, 2026 | 5:13 PM

kuwait strongly condemns iran missile attack targeting the uae

കുവൈത്ത് സിറ്റി: ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎഇയെ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തെ ശക്തമായി അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റ സാഹചര്യത്തിൽ, ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

യുഎഇയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇത്തരം തുടർച്ചയായ ആക്രമണങ്ങളെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് നേരിട്ടുള്ള ഭീഷണിയാണ്. സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള പ്രാദേശിക ശ്രമങ്ങളെ ഇത്തരം പ്രകോപനങ്ങൾ ദുർബലപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടത്തിൽ യുഎഇയോടുള്ള കുവൈത്തിന്റെ പൂർണ്ണ ഐക്യദാർഢ്യം മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി യുഎഇ അധികൃതർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് പിന്തുണ പ്രഖ്യാപിച്ചു. ആക്രമണങ്ങളിൽ പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കുവൈത്ത് ആശംസിച്ചു.

kuwait has strongly condemned iran’s missile attack targeting the uae, calling for regional stability and restraint. officials reaffirmed solidarity with the uae and stressed the need to protect security across the gulf region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിക്ക്‌ വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  7 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  7 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  7 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  7 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  7 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  7 days ago
No Image

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

latest
  •  7 days ago
No Image

ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി

International
  •  7 days ago
No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  7 days ago
No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  7 days ago