HOME
DETAILS

പണപ്പിരിവിൽ മുന്നിൽ ബി.ജെ.പി; പിരിച്ചത് മറ്റു രാഷ്ട്രീയ പാർട്ടികളേക്കാൾ പത്തിരട്ടി ┃in-depth

  
കെ ഷബാസ് ഹാരിസ് 
March 28, 2026 | 8:16 AM

bjp collected fund ten times more than other political parties

പണപ്പിരിവിൽ മറ്റ് രാഷ്ട്രീയ പാർട്ടികളെ ബഹുദൂരം പിന്നിലാക്കി ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി). അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ പത്തിരട്ടിയിലധികം സംഭാവനയാണ് ബി.ജെ.പിക്ക് ലഭിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെ
റിപ്പോർട്ട് പ്രകാരം, 5,222 ആളുകളിൽ നിന്ന് ബി.ജെ.പിക്ക് ആകെ ലഭിച്ച സംഭാവന 6,074.015 കോടി രൂപയാണ്. ഇത് മറ്റ് അഞ്ച് ദേശീയ പാർട്ടികൾക്ക് (കോൺഗ്രസ്, ആം ആദ്മി പാർട്ടി, സി.പി.ഐ(എം), ബഹുജൻ സമാജ് പാർട്ടി, നാഷനൽ പീപ്പിൾസ് പാർട്ടി) ലഭിച്ച ആകെ തുകയേക്കാൾ വളരെ കൂടുതലാണ്.
ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), നാഷനൽ പീപ്പൾസ് പാർട്ടി എന്നീ പാർട്ടികൾക്ക് ലഭിച്ച മൊത്തം സംഭാവന ആകെ 574.54 കോടി രൂപയാണ്. ബി.എസ്.പി തങ്ങൾക്ക് 20,000 രൂപയ്ക്ക് മുകളിൽ യാതൊരുവിധ സംഭാവനകളും ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. 

സംസ്ഥാനങ്ങളിൽ നിന്നുള്ള വിഹിതം
സംഭാവനകളുടെ ഉറവിടം പരിശോധിക്കുമ്പോൾ ഡൽഹിയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചിരിക്കുന്നത് (2,639.481 കോടി രൂപ). തൊട്ടുപിന്നാലെ മഹാരാഷ്ട്ര (2,438.86 കോടി രൂപ), ഗുജറാത്ത് (309.177 കോടി രൂപ) എന്നീ സംസ്ഥാനങ്ങളുണ്ട്. 
കോർപ്പറേറ്റ്/ബിസിനസ് മേഖലകളിൽ നിന്നാണ് പാർട്ടികൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്നത്. ബി.ജെ.പിക്ക് ലഭിച്ച ഫണ്ടിന്റെ ഭൂരിഭാഗവും ഇത്തരത്തിലുള്ള വൻകിട സംഭാവനകളാണെന്ന് എ.ഡി.ആർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പാർട്ടികൾക്ക് ഫണ്ട് ചെയ്യുന്നത് ആരൊക്കെ?
ഏറ്റവും കൂടുതൽ സംഭാവന നൽകിയതിൽ മുമ്പന്തിയിൽ നിൽക്കുന്നത് പ്രുഡന്റ് ഇലക്ടോറൽ ട്രസ്റ്റാണ്. പ്രസ്തുത ട്രസ്റ്റ് 2,180.71 കോടി രൂപയാണ് ബി.ജെ.പിക്ക് നൽകിയത്. 216.33 കോടി രൂപ കോൺഗ്രസിനും, 16.41 കോടി രൂപ ആം ആദ്മിക്കും ഇതേ ട്രസ്റ്റ് സംഭാവനയായി നൽകിയിട്ടുണ്ട്.
കല്യാൺ ജ്വല്ലേഴ്സ് ഒരു കോടി രൂപയാണ് സി.പി.ഐ (എം)ന് നൽകിയത്. മേഘാലയ സിമന്റ് ലിമിറ്റഡ് നാഷനൽ പീപ്പൾസ് പാർട്ടിക്ക് 35 ലക്ഷം നൽകിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.

സംഭാവനകളിലെ ഞെട്ടിക്കുന്ന വർധനവ്
എ.ഡി.ആറിന്റെ കണക്ക് പ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ 161% വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. ബി.ജെ.പിക്ക്‌ ലഭിക്കുന്ന സംഭാവനകളുടെ നിരക്ക് 171% വർധിച്ചതായും എ.ഡി.ആർ റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക സ്രോതസ്സുകളിലെ സുതാര്യത ഉറപ്പാക്കണമെന്നു റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  12 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  12 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  12 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  12 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  12 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  12 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  12 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  12 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  12 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  12 days ago