HOME
DETAILS
MAL
പീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരേ കെസെടുത്തു
March 28, 2026 | 12:43 PM
പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ കേസെടുത്ത് പൊലിസ്. പീഡനം, എസ് സി,എസ് ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
പാലക്കാട് ടൗണ്‍ സൗത്ത് പൊലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പാലക്കാട് നഗരസഭ 24 ാം വാര്‍ഡ് കുന്നത്തൂര്‍മേട് നോര്‍ത്തിലെ കൗണ്‍സിലര്‍ ആണ് പ്രശോഭ് സി. വത്സന്‍.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ദലിത് യുവതി പീഡന പരാതി നല്‍കിയത്. പരാതി മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് പ്രശോഭിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."