HOME
DETAILS

അശ്വിൻ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു; പുതിയ റോളിൽ ഞെട്ടിക്കാൻ ഇതിഹാസം

  
March 28, 2026 | 1:22 PM

r ashwin will back ipl 2026 as a commentator

ഇന്ത്യൻ പ്രിമീയർ ലീഗിലേക്ക് പുതിയ റോളിൽ തിരിച്ചുവരാനൊരുങ്ങി ഇന്ത്യൻ ഇതിഹാസം ആർ. അശ്വിൻ. ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അശ്വിൻ താരമായല്ല കമന്റേറ്റർ ആയാണ് അശ്വിന്റെ വരവ്. സുരേഷ് റെയ്‌ന, ഹർഭജൻ സിങ്, സുനിൽ ഗവാസ്കർ തുടങ്ങിയവർക്കൊപ്പമാണ് അശ്വിൻ കമന്ററി വിഭാഗത്തിൽ ഇടം പിടിച്ചത്. ഐപിഎൽ ബ്രോഡ്‌കാസ്റ്റർമാർ പുറത്തു വിട്ടിരിക്കുന്ന പട്ടികയിൽ ഹിന്ദി വിഭാഗത്തിലാണ് അശ്വിൻ ഉള്ളത്. 

2024ലാണ് അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. രാജസ്ഥാൻ റോയൽസ് നിലനിർത്താതിരുന്ന രവിചന്ദ്രൻ അശ്വിനെ കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കുകയായിരുന്നു. 9.75 കോടി മുടക്കിയാണ് സ്പിൻ ബൗളിങ് ഓൾറൗണ്ടറെ ചെന്നൈ തട്ടകത്തിലെത്തിച്ചത്.10 വർഷത്തിന് ശേഷമാണ് അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് തിരിച്ചെത്തിയത്. 2009ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപിഎല്ലിൽ അരങ്ങേറിയ അശ്വിൻ, തന്റെ അവസാന മത്സരവും ചെന്നൈ ടീമിനൊപ്പം കളിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഐപിഎല്ലിൽ 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകളും 833 റൺസും അശ്വിൻ സ്വന്തമാക്കിയിട്ടുണ്ട്. 2015-ൽ ചെന്നൈ വിട്ട് പഞ്ചാബ് കിംഗ്സിന്റെ നായകനായ അശ്വിൻ, 2018-ൽ ഡൽഹി ക്യാപിറ്റൽസിനായും 2021 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിനായും കളിച്ചു. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ അശ്വിൻ വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ സീസണോടെ താരം ഐപിഎല്ലിൽ നിന്നും വിടപറയുകയായിരുന്നു. 

കഴിഞ്ഞ വർഷമാണ് അശ്വിൻ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഇന്ത്യ- ഓസ്‌ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് അശ്വിൻ തന്റെ വിരമിക്കൽ തീരുമാനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. 

നീണ്ട 13 വർഷക്കാലം ഐതിഹാസികമായ ക്രിക്കറ്റ് കരിയറാണ് അശ്വിൻ കെട്ടിപ്പടുത്തുയർത്തിയത്. റെഡ് ബോൾ ക്രിക്കറ്റിൽ 106 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ച താരം 537 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുമാണ് അശ്വിൻ ഉള്ളത്.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 41  മത്സരങ്ങളിൽ നിന്നും 195 വിക്കറ്റുകളും അശ്വിൻ നേടിയിട്ടുണ്ട്. ഇന്ത്യക്കായി 116 ഏകദിനമത്സരങ്ങളിൽ പന്തെറിഞ്ഞ അശ്വിൻ 116 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 65 ടി20 മത്സരങ്ങളിൽ നിന്നായി 72 വിക്കറ്റും നേടി. ബൗളർ എന്നതിനപ്പുറം ബാറ്റർ എന്ന നിലയിലും അശ്വിൻ ഇന്ത്യൻ ടീമിന് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 14 അർദ്ധ സെഞ്ചുറികളും ആറ് സെഞ്ചുറികളുമാണ് അശ്വിൻ നേടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി ദളപതി ഭരണം: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചെന്നൈയിൽ വൻ ഒരുക്കങ്ങൾ

National
  •  11 days ago
No Image

'ഞങ്ങൾ ഒരാളെ ഇടിച്ചു, എൻജിന് തീപിടിച്ചു...'; പൈലറ്റിന്റെ പരിഭ്രാന്തി നിറഞ്ഞ സന്ദേശം, ഡെൻവർ വിമാനത്താവളത്തിൽ നടുക്കം

International
  •  11 days ago
No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  11 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  11 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  11 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  11 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  11 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  11 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  11 days ago