HOME
DETAILS

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

  
March 28, 2026 | 6:28 PM

rcb win against srh and create a high

ബാംഗ്ലൂർ: ഐപിഎൽ പുതിയ സീസൺ  വിജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റുകൾക്കാണ് ആർസിബി കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബി നാല് വിക്കറ്റുകളും 26 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 

നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി 200+ റൺസ് പിന്തുടർന്ന വിജയിക്കുന്നത്. ബെംഗളൂരുവിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ചെയ്‌സിങ് കൂടിയാണ്. ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ കഴിഞ്ഞ സീസണിൽ 228 റൺസ് ചെയ്‌സ് ചെയ്ത് വിജയിച്ചതാണ് ആർസിബിയുടെ ഐപിഎല്ലിലെ റെക്കോർഡ് ചെയ്‌സിങ്. 2010ൽ പഞ്ചാബിനെതിരെ 204 റൺസും ആർസിബി ചെയ്‌സ് ചെയ്ത് വിജയിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ഉയർന്ന മൂന്നാമത്തെ ചെയ്സിങ്ങും നടത്തി വരവറിയിച്ചിരിക്കുകയാണ് ആർസിബി. 

 

ദേവദത്ത് പടിക്കലിന്റെയും വിരാട് കോഹ്‌ലിയുടെയും അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ആർസിബി ജയിച്ചു കയറിയത്. 38 പന്തിൽ പുറത്താവാതെ 69 റൺസാണ് കോഹ്‌ലി നേടിയത്. അഞ്ചു വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ ഇന്നിംഗ്സ്. പടിക്കൽ 26 പന്തിൽ ഏഴു ഫോറുകളും നാല് സിക്സുകളും അടക്കം 61 റൺസും നേടി വിജയത്തിൽ നിർണായകമായി. ക്യാപ്റ്റൻ പടിതാർ 12 പന്തിൽ 31 റൺസും നേടി വിജയത്തിലെത്തിച്ചു. 

അതേസമയം നായകൻ ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ് ഓറഞ്ച് ആർമിക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. 38 പന്തിൽ 80 റൺസ് നേടിയാണ് ഇഷാൻ തിളങ്ങിയത്. എട്ട് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് ഹൈദരാബാദ് ക്യാപ്റ്റന്റെ ഇന്നിംഗ്സ്. അനികേത് വർമ്മ18 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്‌സും അടക്കം 43 റൺസാണ് താരം നേടിയത്. ഹെൻറിച്ച് ക്ലാസൻ 22 പന്തിൽ 31 റൺസും സ്വന്തമാക്കി. 

 

ആർസിബിയുടെ ബൗളിങ്ങിൽ ജേക്കബ് ഡഫി, റൊമാരിയോ ഷെപ്പേർഡ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തി. ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  a day ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  a day ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  a day ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  a day ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  a day ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  a day ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  a day ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  a day ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  a day ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  a day ago