HOME
DETAILS

വീടിന് മുന്നില്‍ കാട്ടാനയുടെ ആക്രമണം: വയോധികയെ തുമ്പിക്കൈയിലെടുത്തെറിഞ്ഞു, ഗുരുതര പരിക്ക്

  
March 29, 2026 | 3:08 AM

elderly woman critically injured in wild elephant attack in wayanad

 

കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ വയോധികയ്ക്ക് നേരെ കാട്ടാനയുടെ ക്രൂരമായ ആക്രമണം. വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന കൈതവേലില്‍ സ്വദേശിനി തങ്കമ്മയെ (80) ആണ് കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിലെ ശുചിമുറിയില്‍ പോയി തിരികെ വരുന്നതിനിടെ മുറ്റത്തുവച്ച് തങ്കമ്മ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ആന പെട്ടെന്ന് ഇവരെ പിടികൂടി വലിച്ചെറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നിലവിളി കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് തങ്കമ്മയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ കാലിന് ഒടിവുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വന്യമൃഗ ശല്യം രൂക്ഷമായ ഈ പ്രദേശത്ത് വനംവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വലിയ പ്രതിഷേധം ഉയരുന്നുണ്ട്. പ്രദേശവാസികള്‍ ഭീതിയോടെയാണ് കഴിയുന്നതെന്നും അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

 


An 80-year-old woman sustained a serious leg fracture after being intercepted and thrown by a wild elephant in the courtyard of her home at Moodakkolli, Wayanad, during the early hours of the morning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago