HOME
DETAILS

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

  
May 09, 2026 | 6:28 AM

wedding-reception-clash-catering-staff-groom-relatives-injured-kerala

പീരുമേട്: വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വരന്റെ സഹോദരീ ഭര്‍ത്താവ് അടക്കം പത്തോളം പേര്‍ക്ക് പരുക്ക്. വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നടന്ന വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. 

വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരും ബന്ധുക്കളും തമ്മില്‍ ഭക്ഷണം വിളമ്പുന്നതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ലിലേക്ക് മാറുകയുമായിരുന്നു. നാട്ടുകാരും ബന്ധുക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 

വിവാഹം കഴിഞ്ഞ് അവസാന സമയത്താണ് വരന്റെ സഹോദരിയും ഭര്‍ത്താവുമുള്‍പ്പെടെ ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം കേറ്ററിങ് തൊഴിലാളികള്‍ മേശയും കസേരയും വൃത്തിയാക്കുകയായിരുന്നു. ബന്ധുക്കള്‍ ഈ മേശയില്‍ ഇരുന്നപ്പോള്‍ അവിടെ ഭക്ഷണം വിളമ്പാന്‍ കഴിയില്ലെന്നും മറ്റൊരു മേശയിലേക്ക് മാറിയിരിക്കണമെന്നും കേറ്ററിങ് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. 

കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാര്‍ വരന്റെ ബന്ധുക്കളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ വണ്ടിപ്പെരിയാര്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

 

 

Chaos at a wedding reception as catering staff and the groom's relatives clash, leaving ten people injured. Read more about the incident and the cause of the conflict.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും...; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  7 days ago
No Image

യുദ്ധ വിരാമത്തിനായി കരാര്‍; ഇറാന്‍- യു.എസ് ഡീലില്‍ പറയുന്ന 14 കാര്യങ്ങള്‍

International
  •  7 days ago
No Image

മോസ്‌കോയില്‍ ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

International
  •  7 days ago
No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  7 days ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  7 days ago
No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  7 days ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  7 days ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  7 days ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  7 days ago