HOME
DETAILS

ലോകത്തിലെ നമ്പർ വൺ താരമാണ് അദ്ദേഹം: രജത് പടിതാർ

  
March 29, 2026 | 6:11 AM

rcb captain rajat patidar praise virat kohli

2026 ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വരവറിയിച്ചിരിക്കുകയാണ്. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഹൈദരാബാദിനെ ആറ് വിക്കറ്റുകൾക്കാണ് ആർസിബി കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബി നാല് വിക്കറ്റുകളും 26 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.  

ദേവദത്ത് പടിക്കലിന്റെയും വിരാട് കോഹ്‌ലിയുടെയും അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ആർസിബി ജയിച്ചു കയറിയത്. 38 പന്തിൽ പുറത്താവാതെ 69 റൺസാണ് കോഹ്‌ലി നേടിയത്. അഞ്ചു വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ ഇന്നിംഗ്സ്. പടിക്കൽ 26 പന്തിൽ ഏഴു ഫോറുകളും നാല് സിക്സുകളും അടക്കം 61 റൺസും നേടി വിജയത്തിൽ നിർണായകമായി. ക്യാപ്റ്റൻ രജത് പടിതാർ 12 പന്തിൽ 31 റൺസും നേടി വിജയത്തിലെത്തിച്ചു. 

മത്സരശേഷം ആർസിബിക്കായി ബാറ്റിങ്ങിൽ മിന്നും പ്രകടനം കാഴ്ചവെച്ച കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് ക്യാപ്റ്റൻ പടിതാർ സംസാരിക്കുകയും ചെയ്തു. ലോകത്തിലെ ഒന്നാം നമ്പർ ബാറ്റർ എന്നാണ് കോഹ്‌ലിയെ പടിതാർ വിശേഷിപ്പിച്ചത്. 

"വിരാട് കോഹ്‌ലിയെക്കുറിച്ച് പറയാൻ വാക്കുകളില്ല. അദ്ദേഹം ലോകത്തിലെ നമ്പർ വൺ ബാറ്ററാണ്. അദ്ദേഹം കളിക്കളത്തിൽ ഇറങ്ങുമ്പോഴും ടീം ചെയ്‌സ് ചെയ്യുമ്പോഴും അദ്ദേഹം ഒന്നാം നമ്പർ താരമാണ്. റൺ ചെയ്‌സിങ്ങിൽ അദ്ദേഹം അവസാനം വരെ ഉണ്ടായിരുന്നു" രജത് പടിതാർ പറഞ്ഞു. 

ഏപ്രിൽ അഞ്ചിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അതേസമയം ഏപ്രിൽ രണ്ടിന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഇഷാൻ കിഷന്റെയും സംഘത്തിന്റെയും എതിരാളികൾ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago