HOME
DETAILS

സച്ചിന് പോലും സാധിക്കാത്തത് അവൻ ചെയ്തു കാണിച്ചു: മുൻ ഇന്ത്യൻ താരം

  
March 29, 2026 | 7:28 AM

Former indian player navjyot singh sidhu talks about vaibhav suryavanshi

രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിങ് സിദ്ധു. അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ വൈഭവ് സിക്സർ നേടിയെന്നാണ് നവ്‌ജ്യോത് സിങ് സിദ്ധു പറഞ്ഞത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പോലും ഈ കാര്യം ചെയ്തിട്ടില്ലെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. സ്റ്റാർ സ്പോർട്സിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.  

''വൈഭവ് സൂര്യവംശി അരങ്ങേറ്റ മത്സരത്തിൽ തന്നെ ആദ്യ പന്തിൽ സിക്സർ നേടി. സച്ചിന് പോലും ഇങ്ങനെ ചെയ്യാൻ സാധിച്ചിട്ടില്ല. ആരും തന്നെ അത് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ വൈഭവിന്റെ സംഭാഷണം കേട്ടിരുന്നു. വൈഭവ് തന്റെ അരങ്ങേറ്റ മത്സരത്തിൽ ആദ്യ പന്തിൽ സിക്സർ നേടിയത്  അത്ഭുതപ്പെടുത്തി. അവൻ ഭയമില്ലാത്ത താരമാണ്. സെവാഗും ഭയമില്ലാത്തവനായിരുന്നു. തന്റെ വിക്കറ്റിനെക്കുറിച്ച് അദ്ദേഹം ഒരിക്കലും ചിന്തിരിച്ചിരുന്നില്ല. ഇന്നിങ്സിലെ ആദ്യ പന്ത് മുതൽ അദ്ദേഹം മികച്ച രീതിയിൽ കളിക്കുമായിരുന്നു'' നവ്‌ജ്യോത് സിങ് സിദ്ധു പറഞ്ഞു. 

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ്  വൈഭവ് എന്ന പേര് ക്രിക്കറ്റ് ലോകത്തിൽ ചർച്ചയായത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്. പുതിയ ഐപിഎൽ സീസൺ കൂടി ആരംഭിച്ചിരിക്കുമ്പോൾ വീണ്ടും വൈഭവിന്റെ ബാറ്റിൽ നിന്നും മിന്നും പ്രകടനങ്ങൾ പിറക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  4 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  4 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  4 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  4 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  4 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  4 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  4 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  4 days ago