HOME
DETAILS

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

  
Web Desk
March 30, 2026 | 5:07 PM

vaibhav suryavanshi create a huge record in ipl

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ തന്നെ രാജസ്ഥാൻ റോയൽസിനായി മിന്നും പ്രകടനം പുറത്തെടുത്ത് വൈഭവ് സൂര്യവംശി. രാജസ്ഥാന്റെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 17 പന്തിൽ 52 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. 

ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ അർദ്ധ സെഞ്ച്വറിയാണ് വൈഭവിന്റെ ബാറ്റിൽ നിന്നും പിറന്നത്. 15 പന്തിൽ നിന്നുമാണ് വൈഭവ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇത്ര പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ യൂസഫ് പത്താൻ, സുനിൽ നരെയ്ൻ, നിക്കോളാസ് പൂരൻ, ഫ്രസർ മക്ബഗർക് എന്നീ താരങ്ങൾക്കൊപ്പമാണ് വൈഭവ്.

14 പന്തുകളിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ കെഎൽ രാഹുൽ, പാറ്റ് കമ്മിൻസ്, റൊമാരിയോ ഷെഫേർഡ് എന്നിവരാണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 13 പന്തുകളിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ രാജസ്ഥാൻ താരം യശ്വസി ജെയ്‌സ്വാൾ ആണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്. 

അതേസമയം ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 19.4 ഓവറിൽ 127 റൺസിനാണ് രാജസ്ഥാൻ എറിഞ്ഞു വീഴ്ത്തിയത്. രാജസ്ഥാൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നന്ദ്രേ ബർഗർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബ്രിജേഷ് ശർമ്മ, സന്ദീപ് ശർമ്മ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടിയപ്പോൾ ചെന്നൈ ബാറ്റിംഗ് നിര തകരുകയായിരുന്നു. 

രാജസ്ഥാൻ റോയൽസ് പ്ലെയിങ് ഇലവൻ 

യശസ്വി ജെയ്സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ഷിംറോൺ ഹെറ്റ്‌മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാൻഡ്രെ ബർഗർ, സന്ദീപ് ശർമ്മ, രവി ബി‌ഷ്ണോയ്, ബ്രിജേഷ് ശർമ്മ. 

ചെന്നൈ സൂപ്പർ കിങ്‌സ് പ്ലെയിങ് 

സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ്മ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  6 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  6 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  6 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  6 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  6 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  6 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  6 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  6 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  6 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  6 days ago