HOME
DETAILS

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

  
Web Desk
March 30, 2026 | 6:35 PM

kerala cm pinarayi vijayan latest post about media conference

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലല്ലെന്നും, ജനങ്ങളുടെ ഹൃദയങ്ങളില്‍ പതിഞ്ഞ വിശ്വാസത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാന്‍ കഴിയാത്ത ചിലര്‍, സത്യങ്ങളെ മറച്ചുവെക്കാനും നുണകള്‍ക്ക് നിറം കൊടുക്കാനും ശ്രമിക്കുന്നത് ശക്തിയുക്തം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇവിടെയാര്‍ക്കും സത്യം മറച്ചുവെക്കാനാവില്ലെന്നും, അതുകൊണ്ടാണ് നുണകളുടെ ഘോഷയാത്രകള്‍ക്കെതിരെ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായി ഉയരുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം, 

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.
എന്നാൽ, ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്: ഇവിടെയാർക്കും സത്യം മൂടിവെക്കാൻ കഴിയില്ല. ഇവിടെ ജനങ്ങൾ നിശബ്ദരായിരിക്കില്ല. ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ വിശ്വാസത്തിലാണ്. അതുകൊണ്ടാണ് നുണകളുടെ ഘോഷയാത്രകൾക്കെതിരെ
ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായി ഉയരുന്നത്. അത് രാഷ്ട്രീയ മറുപടി മാത്രമല്ല,
ഒരു സമൂഹത്തിന്റെയാകെ ജാഗ്രതയാണ്.
ഇന്നു ഞാൻ അഭിസംബോധന ചെയ്യുന്നത് രണ്ടു കരുത്തുകളെയാണ്.
ഒന്ന്, ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്നുകൊണ്ട്
കേരളത്തിന്റെ നാളെയെക്കുറിച്ച് ചിന്തിക്കുന്ന നമ്മുടെ സഹയാത്രികർ. ദൂരങ്ങൾ നിങ്ങളെ അകറ്റിയിട്ടില്ല, അവ നിങ്ങളെ കൂടുതൽ ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഓരോ വാക്കും ഓരോ ഇടപെടലും ഈ മണ്ണിന്റെ തന്നെ സ്പന്ദനമാണ്.
രണ്ട്, ഈ നാട്ടിൽ തന്നെയുള്ള, സ്വന്തം ജീവിതത്തിന്റെ തിരക്കുകളും ഉത്തരവാദിത്തങ്ങളും മാറ്റിവെച്ച് ഇടതുപക്ഷത്തിന്റെ വിജയത്തിനായി
വീഥികളിലും വീടുകളിലും ജനങ്ങളുടെ ഇടയിലും സമൂഹമാധ്യമങ്ങളിലും അഹോരാത്രം ഇടപെടുന്ന സഖാക്കൾ. നിങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ ജീവൻ. നിങ്ങളുടെ ചുവടുകളാണ് ഈ യാത്രയുടെ ദിശ.
നിങ്ങളുടെ ആത്മാർത്ഥതയാണ് ഈ പോരാട്ടത്തിന്റെ അടിസ്ഥാനം.
നുണകൾ അതിവേഗത്തിൽ പടരുന്ന കാലമാണിത്. പക്ഷേ സത്യത്തിന് ചിറകുനൽകുന്നത് നിങ്ങളെ പോലുള്ളവരാണ്. അതുകൊണ്ടാണ് കെട്ടുകഥകൾക്ക് ആയുസ്സ് കുറയുന്നത്,
അതുകൊണ്ടാണ് ഇരുട്ടിനെ ഭേദിച്ചുകൊണ്ട് വെളിച്ചമെത്തുന്നത്.
നമ്മൾ ചെയ്യേണ്ടത് വ്യക്തമാണ്. മിണ്ടാതിരിക്കരുത്. അസത്യങ്ങളെ ചോദ്യം ചെയ്യുക. സത്യത്തെ ആത്മവിശ്വാസത്തോടെ ഉറക്കെയുറക്കെ പറയുക. ഇതു വെറും കക്ഷിരാഷ്ട്രീയ പോരാട്ടമല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ നിലപാടാണ്.
എവിടെയായാലും, ഏത് സാഹചര്യത്തിലായാലും
ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും. ഐക്യമാണ് നമ്മുടെ കരുത്ത്. സത്യമാണ് നമ്മുടെ ശബ്ദം. ജനങ്ങളുടെ വഴിയാണ് നമ്മുടെ വഴി.
ഈ യാത്ര തുടരാം
കൂടുതൽ ശക്തമായി.
കൂടുതൽ വിശാലമായി.
അടിയുറച്ച ആത്മവിശ്വാസത്തോടെ.
നമ്മളല്ലാതെ മറ്റാര്?
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  5 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  5 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  5 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  5 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  5 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  6 days ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  6 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  6 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  6 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  6 days ago