HOME
DETAILS

പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

  
March 31, 2026 | 2:51 AM

two plus-two students killed in tragic bike collision at ponnani

 

പൊന്നാനി: ദേശീയപാതയിലെ സര്‍വീസ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകന്‍ മുഹമ്മദ് അസ്‌ലം (19), പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകന്‍ അന്‍സിഫ് (19) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ പൊന്നാനി ബര്‍ളി കുളത്തിന് സമീപമുള്ള സര്‍വീസ് റോഡിലായിരുന്നു അപകടം. എതിര്‍ദിശകളില്‍ നിന്നു വന്ന ബൈക്കുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവര്‍ക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുഹമ്മദ് അസ്‌ലം പൊന്നാനി എം.എ ബോയ്‌സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. അന്‍സിഫ് പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയുമാണ്.

ഇരുവരുടെയും മൃതദേഹങ്ങള്‍ നിലവില്‍ പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുകയാണ്.

 

Two 19-year-old students lost their lives after their motorcycles collided head-on on the National Highway service road near Ponnani on Monday night.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജറൂസലമില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആരാധനകള്‍ക്ക് വിലക്ക്: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍; പുറപ്പെടുവിച്ചത് ശക്തമായ പ്രസ്താവന

Saudi-arabia
  •  an hour ago
No Image

615 കോടിയുടെ ആസ്തി, 220 കോടി ബാങ്ക് ബാലന്‍സ്; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്

National
  •  an hour ago
No Image

പിണറായി വിജയൻ മോദിയുടെ ഏകാധിപത്യശൈലി അനുകരിക്കുന്നു: ആഞ്ഞടിച്ച് സച്ചിൻ പൈലറ്റ്

Kerala
  •  2 hours ago
No Image

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം 17 കേസുകള്‍; ശിക്ഷാവിധി പൂജ്യം

National
  •  2 hours ago
No Image

സർക്കാർ ഓഫിസുകളിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം; കർശന നിർദ്ദേശവുമായി ഭരണപരിഷ്കാര വകുപ്പ്; ലംഘിച്ചാൽ മേധാവികൾക്കെതിരേ നടപടി

Kerala
  •  2 hours ago
No Image

'കൊള്ള' പരാമർശം: കേരളത്തെ പഠിപ്പിക്കാൻ മോദി വരേണ്ട, യാഥാർത്ഥ്യം ജനങ്ങൾക്കറിയാം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  2 hours ago
No Image

ഇനി പോരാട്ടം മലബാറിൽ; രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും; ആദ്യ പരിപാടി കണ്ണൂർ പൊലിസ് മൈതാനിയിൽ

Kerala
  •  3 hours ago
No Image

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

Kerala
  •  3 hours ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  3 hours ago
No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  3 hours ago