HOME
DETAILS

എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം; നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ

  
Web Desk
March 31, 2026 | 1:00 PM

financial rule changes 2026 higher atm charges new tax laws and stricter pan card rules from april 1

നാളെ ഏപ്രിൽ ഒന്ന്; പുത്തൻ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. ആദായനികുതി നിയമങ്ങൾ മുതൽ ബാങ്കിങ് നിരക്കുകൾ വരെ മാറിമറിയുന്നതോടെ ജനങ്ങളുടെ കുടുംബ ബജറ്റിനെ ഇത് നേരിട്ട് ബാധിക്കും.

ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ നൽകുന്നു:

1. ചരിത്രപരമായ മാറ്റത്തിനൊരുങ്ങി ആദായനികുതി നിയമം

ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരം '2025-ലെ പുതിയ ആദായനികുതി നിയമം' നാളെ മുതൽ നിലവിൽ വരും. സങ്കീർണ്ണമായ പദപ്രയോഗങ്ങൾ ലഘൂകരിച്ചതാണ് ഇതിന്റെ പ്രത്യേകത. ഇതോടെ 'അസസ്‌മെന്റ് ഇയർ', 'പ്രീവിയസ് ഇയർ' എന്നീ വാക്കുകൾക്ക് പകരം ലളിതമായ 'ടാക്‌സ് ഇയർ' എന്ന പദം ഉപയോഗിക്കും.

2. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ല

പുതിയ നികുതി വ്യവസ്ഥ (New Tax Regime) തിരഞ്ഞെടുക്കുന്നവർക്ക് നാളെ മുതൽ വലിയ ആശ്വാസം ലഭിക്കും. സെക്ഷൻ 87എ പ്രകാരമുള്ള നികുതി ഇളവ് (Rebate) വർധിപ്പിച്ചതോടെ, പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾ ഇനി ആദായനികുതി നൽകേണ്ടതില്ല.

3. പുതിയ ടി.ഡി.എസ് (TDS) ഫോമുകൾ

നികുതി നടപടികൾ കൂടുതൽ സുതാര്യമാക്കാൻ ടി.ഡി.എസ് ഫോമുകളിൽ മാറ്റം വരുത്തി.

ശമ്പള വരുമാനക്കാർക്ക് നിലവിലുള്ള ഫോം 16-ന് പകരം ഫോം 130 നിലവിൽ വരും.

മറ്റ് വരുമാനങ്ങൾക്കുള്ള ഫോം 16എ-യ്ക്ക് പകരം ഫോം 131 ഉപയോഗിക്കണം.

4. പാൻ കാർഡ് അപേക്ഷയ്ക്ക് ആധാർ മാത്രം പോരാ

പാൻ കാർഡിനായി അപേക്ഷിക്കുമ്പോൾ ജനനത്തീയതി തെളിയിക്കാൻ ഇനി ആധാർ കാർഡ് മാത്രമായി നൽകാനാവില്ല. ആദായനികുതി വകുപ്പിന്റെ പുതിയ നിർദ്ദേശപ്രകാരം പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള രേഖകൾ ജനനത്തീയതി തെളിയിക്കാൻ നിർബന്ധമായി ഹാജരാക്കേണ്ടി വരും.

5. ബാങ്കിങ് ചാർജുകളിൽ വർധന

എ.ടി.എം ഇടപാടുകൾക്കും യു.പി.ഐ പിൻവലിക്കലുകൾക്കും ബാങ്കുകൾ നിരക്ക് വർധിപ്പിച്ചു.

എച്ച്.ഡി.എഫ്.സി (HDFC): സൗജന്യ പരിധിയായ 5 ഇടപാടുകൾക്ക് ശേഷം ഓരോ അധിക ഇടപാടിനും 23 രൂപ ഈടാക്കും.

ബന്ധൻ ബാങ്ക്: മെട്രോകളിൽ 3-ഉം മറ്റ് നഗരങ്ങളിൽ 5-ഉം സൗജന്യ ഇടപാടുകൾക്ക് ശേഷം 23 രൂപ നിരക്ക് ഈടാക്കും. കൂടാതെ അക്കൗണ്ടിൽ പണമില്ലാത്തത് കാരണം ഇടപാട് പരാജയപ്പെട്ടാൽ 25 രൂപ പിഴയായും നൽകണം.

6. ഇന്ധനവിലയും പാചകവാതകവും

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഗാർഹിക എൽ.പി.ജി (LPG) സിലിണ്ടറുകളുടെ വില പരിഷ്‌കരിക്കാൻ സാധ്യതയുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്ത് സി.എൻ.ജി (CNG), പി.എൻ.ജി (PNG), വിമാന ഇന്ധനം എന്നിവയുടെ വിലയിലും മാറ്റമുണ്ടാകാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭയിലും പാർട്ടിയിലും പിടിമുറുക്കാൻ കെ.സി പക്ഷം

Kerala
  •  2 days ago
No Image

കെ.പി.സി.സി അധ്യക്ഷപദവി: പിടിമുറുക്കി കൊടിക്കുന്നിൽ, രാഹുലിനും പ്രിയങ്കക്കും ഇ-മെയിൽ അയച്ച് ദലിത് സംഘടനകൾ

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ ആഘോഷമാക്കാൻ യു.ഡി.എഫ്; മന്ത്രിമാരെ ഇന്ന് നിശ്ചയിക്കും 

Kerala
  •  2 days ago
No Image

ഫണ്ട് പ്രതിസന്ധി; അധ്യാപക പരിശീലനം രണ്ടുദിവസമാക്കി വെട്ടിച്ചുരുക്കി

Kerala
  •  2 days ago
No Image

സെൻസെസിൻ്റെ മറവിലും തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് സൈബർസെൽ

Kerala
  •  2 days ago
No Image

മാൾ ഓഫ് ദി എമിറേറ്റ്സിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്ന് ദുബൈ

uae
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ ഇരുനിലക്കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക് 

Kerala
  •  2 days ago
No Image

ഇന്നും മഴ; ഏഴിടത്ത് യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധന വിലക്ക് 

Kerala
  •  2 days ago
No Image

ഗംഗാ നദിയിലെ ഇഫ്താര്‍ വിരുന്ന്; സംഘപരിവാർ പരാതിയിൽ ജയിലിലായ യുവാക്കളിൽ എട്ടുപേർക്ക് 58 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം

Kerala
  •  2 days ago
No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  2 days ago


No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  2 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  2 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  2 days ago