വീണ്ടും വിവാദ നീക്കവുമായി ബി ഗോപാലകൃഷ്ണന്‍; ഗുരുവായൂരിലെ മുസ്‌ലിം എം.എല്‍.എമാരുടെ പേരുകള്‍ പ്രദര്‍ശിപ്പിച്ച് ഫ്‌ളക്‌സ്
തൃശൂര്‍: ഗുരുവായൂരില്‍ വീണ്ടും വിവാദനീക്കവുമായി ബി.ജെ.പി സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍. 1977 മുതല്‍ 2021 ലെ ഗുരുവായൂരില്‍ വിജയിച്ച മുസ്‌ലിം എം.എല്‍.എമാരുടെ പേരുകള്‍ എഴുതിയ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ബി ഗോപാലകൃഷ്ണന്‍. ചാവക്കാട് ഭാഗത്താണ് ഫ്‌ളക്‌സ് ഉയര്‍ത്തിയിരിക്കുന്നത്. 50 വര്‍ഷത്തെ ഈ അവഗണ, ഇത് മാറണം എന്നും ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്.
ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എം.എല്‍.എമാര്‍ ഉണ്ടായില്ലെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശം നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രസ്താവന മതവിദ്വേഷമുണ്ടാക്കുന്നതാണെന്നും ഗോപാലകൃഷ്ണനെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ ഗോകുല്‍ ഹൈക്കോടതി സമീപിച്ചിരുന്നു.
വോട്ടര്‍മാര്‍ക്കിടയില്‍ മതപരവും ജാതിപരവുമായ ഭിന്നത സൃഷ്ടിക്കുന്നതിനായി ഗോപാലകൃഷ്ണന്‍ വര്‍ഗീയ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഗോകുല്‍ ഹരജിയില്‍ ആരോപിച്ചു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് ഇപ്പോഴും കമ്മിഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിലെ ജനസംഖ്യയുടെ 48% ഹിന്ദുക്കളാണെങ്കിലും, കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇടതുപക്ഷമോ വലതുപക്ഷമോ ഒരു ഹിന്ദു എം.എല്‍.എയെ നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഗുരുവായൂര്‍ പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദാംശങ്ങള്‍ പരിശോധിച്ച കോടതി, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാല്‍ എന്തെങ്കിലും നിരീക്ഷണങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്ന് നിരീക്ഷിച്ചു. അതനുസരിച്ച്, ഹരജി തീര്‍പ്പാക്കിയ ബെഞ്ച്, രണ്ട് മാസത്തിനുള്ളില്‍ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ കമ്മിഷനോട് നിര്‍ദേശിച്ചു.
BJP leader B. Gopalakrishnan has sparked fresh controversy by displaying a flex board in Guruvayur listing the names of Muslim MLAs. The move has drawn criticism from various quarters, with allegations that it could fuel communal tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."