ഫോര്‍ട്ട്കൊച്ചിയിലെ കുട്ടികളുടെ പാര്‍ക്കില്‍ കളിക്കാനിടമില്ല
മട്ടാഞ്ചേരി: കുട്ടികള്‍ക്കായി സ്ഥാപിച്ച ഫോര്‍ട്ട്കൊച്ചി നെഹ്റു പാര്‍ക്കില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ കഴിയാത്ത അവസ്ഥ.
ശോചനീയാവസ്ഥയിലായ പാര്‍ക്ക് സംരക്ഷിക്കുന്നതിന് നഗരസഭ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ ഈ അവധിക്കാലവും കുട്ടികള്‍ നിരാശയിലാണ്. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള കളിക്കോപ്പുകളെല്ലാം പൊട്ടി തകര്‍ന്ന നിലയിലാണ്.
ഊഞ്ഞാലകളില്‍ പലതും തകര്‍ന്ന് കിടക്കുകയാണ്. മഴ പെയ്താല്‍ പാര്‍ക്കില്‍ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ നടക്കാനോ ഇരിക്കാനോ കഴിയില്ല.
കാട് പിടിച്ച പാര്‍ക്കിലെ ചില ഭാഗങ്ങള്‍ അടുത്തിടെ സന്നദ്ധ സംഘടനകള്‍ വൃത്തിയാക്കിയിരുന്നു.
ലക്ഷങ്ങള്‍ ചിലവഴിച്ച് അടുത്തിടെ നവീകരിച്ച പാര്‍ക്ക് ശാസ്ത്രീയമല്ലാത്ത നിര്‍മ്മാണ രീതികള്‍ മൂലം വീണ്ടും ശോചനീയാവസ്ഥയിലായി.ഇതിന് പുറമേ കുട്ടികളുടെ പാര്‍ക്കിക്ക് കമിതാക്കളും നാല്ക്കാലികളും കയ്യടക്കി അവസ്ഥയിലാണ്.
ഇരിക്കുന്ന ബെഞ്ചുകളും മോശം അവസ്ഥയിലാണ്. കഴിഞ്ഞ അവധിക്കാലത്തും പാര്‍ക്ക് ശോചനീയാവസ്ഥയിലായിരുന്നു.കുട്ടികളുടെ പാര്‍ക്ക് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."