HOME
DETAILS

കിടപ്പിലായ ബഹ്‌റൈന്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ ഇന്ത്യന്‍ നഴ്‌സിന്‍ 10 വര്‍ഷം തടവ്

  
April 01, 2026 | 2:27 PM

indian nurse jailed bahrain for financial fraud against bedridden patient

 

 

മനാമ: പരിചരണ ചുമതല വഹിച്ചിരുന്ന കിടപ്പിലായ ബഹ്‌റൈന്‍ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ ഇന്ത്യന്‍ നഴ്‌സിന് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രോഗിയുടെ വിശ്വാസം ദുരുപയോഗം ചെയ്ത സംഭവമായതിനാല്‍ കോടതി ഇത് ഗുരുതര കുറ്റമായി കണക്കാക്കി.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം കിടപ്പിലായിരുന്ന 79 കാരനെ പരിചരിക്കാന്‍ നഴ്‌സിനെ നിയമിച്ചിരുന്നതാണ്. സംസാരിക്കാനോ സ്വതന്ത്രമായി ചലിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്ന ഇയാളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ ഫോണും നഴ്‌സ് കൈവശപ്പെടുത്തി. ഇതാണ് പിന്നീട് തട്ടിപ്പിന് വഴിയൊരുക്കിയത്.

അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, രോഗിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ പല തവണയായി പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഒമ്പത് ഇടപാടുകളിലായി ഏകദേശം 25,750 ദിനാര്‍ തട്ടിയെടുത്തതായി കണ്ടെത്തി. പിന്നീട് ഈ തുക ഇന്ത്യയിലേക്ക് മണി ട്രാന്‍സ്ഫര്‍ സേവനങ്ങളിലൂടെ അയച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.

സംഭവം പുറത്തറിയുന്നത് രോഗിയുടെ കുടുംബാംഗങ്ങള്‍ അക്കൗണ്ടില്‍ അസാധാരണ ഇടപാടുകള്‍ ശ്രദ്ധിച്ചതോടെയാണ്. പണം എവിടേക്കാണ് പോയതെന്ന് പരിശോധിച്ചപ്പോള്‍ നഴ്‌സിന്റെ അക്കൗണ്ടിലേക്കാണ് തുക മാറ്റിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തട്ടിയെടുത്ത തുകയില്‍ ചെറിയൊരു ഭാഗം മാത്രമാണ് പിന്നീട് തിരികെ നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. ബാക്കി തുക ഇതിനകം ചെലവാക്കിയതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ഈ പ്രവൃത്തി നടത്തിയതെന്നുമാണ് അവര്‍ അന്വേഷണത്തില്‍ പറഞ്ഞത്.

കേസില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്, രോഗിയുടെ ഗുരുതര ആരോഗ്യസ്ഥിതിയെ മുതലെടുത്ത് വിശ്വാസവഞ്ചന നടത്തിയതാണ് എന്നതാണ്. പരിചരണ ചുമതല വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതായിരുന്നുവെന്നും, അതിന് വിപരീതമായാണ് സംഭവമെന്നുമാണ് കോടതിയില്‍ വാദം ഉയര്‍ന്നത്.

പ്രതിക്ക് മാസത്തില്‍ ഏകദേശം 300 ദിനാര്‍ ശമ്പളത്തിലാണ് ജോലി നല്‍കിയിരുന്നതെന്ന് കുടുംബാംഗങ്ങള്‍ കോടതിയെ അറിയിച്ചു. അതേസമയം, രോഗിക്ക് മൊഴി നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നതും കേസിന്റെ ഗൗരവം കൂട്ടിയതായി വിലയിരുത്തപ്പെടുന്നു.

കേസില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് പത്ത് വര്‍ഷം തടവിനൊപ്പം പിഴയും വിധിച്ചു. ശിക്ഷാനന്തരത്തില്‍ രാജ്യത്ത് തുടരാനാവില്ലെന്നും നാടുകടത്തലും നിര്‍ബന്ധമാണെന്നും കോടതി വ്യക്തമാക്കി.

സംഭവം പുറത്തുവന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുപരിചരണ രംഗത്തെ സുരക്ഷയും വിശ്വാസ്യതയും സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുകയാണ്. പ്രത്യേകിച്ച് രോഗികളെ പരിചരിക്കുന്ന മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 

An Indian nurse in Bahrain has been sentenced to 10 years in prison for stealing money from a bedridden patient. The court also ordered deportation after the sentence.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  7 days ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  7 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  7 days ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  7 days ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  7 days ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  7 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  7 days ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  7 days ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  7 days ago