ഈദ്; സെലിബ്രേഷന്‍ ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്
ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഈദവധി ആഘോഷിക്കാന്‍ ഉപയോക്താക്കള്‍ക്കായി സെലിബ്രേഷന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കളുടെ ആഘോഷ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായി രൂപകല്‍പന ചെയ്ത വജ്രാഭരണങ്ങള്‍, അമൂല്യ രത്‌നാഭരണങ്ങള്‍ എന്നിവയുടെ പ്രത്യേക നിരക്കൊപ്പം ചില ആകര്‍ഷക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ നിന്ന് വജ്രാഭരണങ്ങള്‍, രത്‌നാഭരണങ്ങള്‍ എന്നിവ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് സൗജന്യ കാഷ് വൗച്ചറുകളും നേടാം. 5,000 ദിര്‍ഹം വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 300 ദിര്‍ഹം മൂല്യമുള്ള സൗജന്യ കാഷ് വൗച്ചര്‍ ലഭിക്കുന്നതാണ്. 3,000 ദിര്‍ഹം വിലയുള്ള വജ്രാഭരണങ്ങളോ രത്‌നാഭരണങ്ങളോ വാങ്ങുമ്പോള്‍ 150 ദിര്‍ഹം മൂല്യമുളള സൗജന്യ കാഷ് വൗച്ചറും ലഭിക്കുന്നതാണ്.
ഇതിന് പുറമെ, ഉപയോക്താക്കള്‍ക്ക് എവിടെ നിന്നും വാങ്ങിയ പഴയ 916 സ്വര്‍ണാഭരണങ്ങള്‍ ഏറ്റവും പുതിയ ഡിസൈനുകള്‍ക്ക് നഷ്ടം കൂടാതെ മാറ്റി വാങ്ങാനും സാധിക്കും. ഈ ഓഫര്‍ മലബാറിന്റെ ഷോറൂമുകളിലുടനീളം ഏപ്രില്‍ 5 മുതല്‍ 14 വരെ ലഭിക്കുന്നതാണ്.
ആഭരണങ്ങള്‍ക്ക് തങ്ങളുടെ ഉപയോക്താക്കളുടെ മനസ്സിലുള്ള പ്രത്യേക സ്ഥാനം തിരിച്ചറിഞ്ഞു കൊണ്ടാണ് അവരുടെ എല്ലാ ആഘോഷങ്ങള്‍ക്കും പ്രത്യേക അവസരങ്ങള്‍ക്കും മുന്നോടിയായി ചില ആകരര്‍ക ഓഫറുകള്‍ അവതരിപ്പിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് & ഡമയണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."