പയ്യന്നൂരില്‍ ഗൈനക്കോളജി ഡോക്ടറെ നിയമിക്കും:
മന്ത്രി കെ.കെ ശൈലജ
പയ്യന്നൂര്‍: താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി ആശുപത്രിയില്‍ എത്തിയത്. ഈ സമയം ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ് ഇതിനു കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗൈനക്കോളജി ഡോക്ടറുടെ അഭാവത്തില്‍ ബുദ്ധിമുട്ടുന്ന പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒക്ടോബര്‍ ഒന്നിനകം ഗൈനക്കോളജിസ്റ്റിനെ നിയമിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനവും ആരംഭിക്കും. സേവന സന്നദ്ധരായി പ്രവര്‍ത്തിക്കാന്‍ പരിസരങ്ങളിലെ ഡോക്ടര്‍മാര്‍ തയാറാകുമെങ്കില്‍ അവര്‍ക്കു ഗവ.ആശുപത്രികളില്‍ നിയമനം നല്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്കു നിയമിക്കുന്ന ഡോക്ടര്‍മാര്‍ ഇവിടെ ചാര്ജെടുക്കാത്ത അവസ്ഥയും മറ്റു ചിലര്‍ ചാര്‍ജെടുത്തയുടന്‍ ലീവെടുത്തു പോകുന്ന അവസ്ഥയുമായിരുന്നു. അറുന്നൂറോളം പേര് നിത്യേന ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം രോഗികളെ ദുരിതത്തിലാക്കിയിരുന്നു.
സി കൃഷ്ണന് എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ ശശി വട്ടക്കൊവ്വല്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."