HOME
DETAILS

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

  
April 06, 2026 | 9:36 AM

IRGC intelligence chief majid khademi assassinated iran vows retaliation

 

തെഹ്‌റാന്‍: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് വിഭാഗം തലവന്‍ മേജര്‍ ജനറല്‍ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപോര്‍ട്ട് ചെയ്തു. അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി നടത്തിയ ഭീകരാക്രമണത്തിലാണ് ഖാദിമി കൊല്ലപ്പെട്ടതെന്ന് ഐആര്‍ജിസി പ്രസ്താവനയിലൂടെ ആരോപിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഖാദിമി. വിദേശ കടന്നുകയറ്റങ്ങള്‍ തടയുന്നതിലും സുരക്ഷാ ഏകോപനത്തിലും അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. മേഖലയില്‍ ഇറാനും അമേരിക്ക -ഇസ്‌റാഈയേല്‍ സഖ്യവും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ ഉന്നതതല കൊലപാതകം നടന്നിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഖാദിമിയുടെ മരണത്തില്‍ ഇറാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Major General Sayyed Majid Khademi, the head of IRGC's intelligence unit, was killed in an attack early Monday, prompting Iran to blame US-Israeli forces and declare a period of national mourning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  14 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  14 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  15 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  15 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  15 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  15 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  15 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  15 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  15 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  15 days ago