HOME
DETAILS
MAL
ഭാര്യയുടെ ചിത്രമുപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നു; പരാതിയുമായി എം.ബി രാജേഷ്
Web Desk
April 08, 2026 | 6:15 AM
പാലക്കാട്: തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. ബി. രാജേഷ്. സാമൂഹിക മാധ്യമങ്ങളില്‍ പരിധിവിട്ട വ്യക്തിഹത്യയാണ് നടക്കുന്നതെന്നും സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപരമായി നടപടിയെടുക്കാനായി ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കുമെന്നും, കുടുംബത്തെ വേട്ടയാടുമ്പോള്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നും രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."