HOME
DETAILS

കൊല്ലത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങള്‍ക്ക് പരുക്കേറ്റ സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

  
Web Desk
April 08, 2026 | 5:34 AM

kollam-accident-udf-workers-car-hits-athletes-driver-booked

കൊല്ലം: കൊല്ലത്ത് യു.ഡി.എഫിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങവെ ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പൊലിസ് കേസെടുത്തു. കാറോടിച്ച കെ.എസ്.യു പ്രവര്‍ത്തകന്‍ നെയ്യാറ്റിന്‍കര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് പൊലിസിന്റേതാണ് നടപടി. 

ദേവനന്ദന്‍ അടക്കം നാല് കെ.എസ്.യു പ്രവര്‍ത്തകരാണ് കാറിലുണ്ടായിരുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b),മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (A), 134 (B) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. KL 16 R 2935 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രതി നിലവില്‍ പൊലിസ് കസ്റ്റഡിയിലാണ്.

ലിങ്ക് റോഡിലുണ്ടായ അപകടത്തിലാണ് ഹോക്കി താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പെണ്‍കുട്ടികളിലൊരാള്‍ വെന്റിലേറ്ററിലാണ്. അമിതവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫുട്പാത്തിന്റെ കൈവരി തകര്‍ന്ന് കുട്ടികള്‍ കായലിലേക്ക് വീണു.

 

In Kollam, a car allegedly driven by UDF workers hit a group of athletes, leaving them injured. Following the incident, a case has been registered against the driver. Authorities have begun an investigation to determine the circumstances leading to the accident, while the injured individuals are receiving medical treatment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രളയത്തേക്കാൾ കണ്ണ് കരിമണലിൽ'; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ, കൂടുതൽ തെളിവുകൾ പുറത്ത്

Kerala
  •  2 hours ago
No Image

കുട്ടികളെ തല്ലുന്നത് അച്ചടക്കമല്ല, ക്രൂരത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

ശത്രുതയല്ല, ഇനി പ്രശംസ; ചരിത്രത്തിലാദ്യമായി ദക്ഷിണ കൊറിയൻ ഭരണാധികാരിയെ പിന്തുണച്ച് ഉത്തരകൊറിയ

International
  •  3 hours ago
No Image

ആസാദ് മൈതാനത്തെ പാനിപൂരി വിൽപനക്കാരൻ പയ്യനിൽ നിന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക്: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന ജയ്സ്വാൾ യുഗം; In-Depth Story

Cricket
  •  3 hours ago
No Image

ദുബൈയിൽ ബിസിനസ് ലൈസൻസ് പുതുക്കുന്നവർക്ക് വൻ ഇളവുകൾ; ചെലവ് പകുതിയായി കുറഞ്ഞേക്കും

uae
  •  3 hours ago
No Image

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനവും കാറ്ററിങ് വാഹനവും കൂട്ടിയിടിച്ചു; എന്‍ജിന് കേടുപാട്

National
  •  4 hours ago
No Image

ഡ്രോൺ യുദ്ധമുറയിൽ വിപ്ലവം തീർത്ത് ഉക്രെയ്ൻ; ഗൾഫ് രാജ്യങ്ങളുമായി കൈകോർക്കുന്നു

uae
  •  4 hours ago
No Image

'വെടിനിര്‍ത്തല്‍ യുദ്ധം അവസാനിച്ചതിന്റെ സൂചനയല്ല, ഞങ്ങളുടെ കൈകള്‍ ഇപ്പോഴും കാഞ്ചിയില്‍, കരാര്‍ ലംഘിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടി' ഇറാന്‍ സുരക്ഷാ കൗണ്‍സിലിന്റെ മുന്നറിയിപ്പ്

International
  •  4 hours ago
No Image

കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു; വിടവാങ്ങിയത് ദേശീയ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ സാന്നിധ്യം

latest
  •  4 hours ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാ​ഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 hours ago