HOME
DETAILS

അബൂദബി ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റില്‍ തീപിടുത്തം; സാഹചര്യം നിയന്ത്രണവിധേയം

  
April 08, 2026 | 1:43 AM

Abu Dhabi authorities respond to fire at Habshan gas facility

അബൂദബി: ഹബ്ഷാന്‍ ഗ്യാസ് പ്രോസസിംഗ് പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അബൂദബി അധികൃതര്‍ അറിയിച്ചു. അടിയന്തര വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്ലാന്റിലെ ജീവനക്കാരുടെയും പരിസരവാസികളുടെയും സുരക്ഷ ഉറപ്പാക്കിയതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും നിര്‍ദ്ദേശമുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മിസൈല്‍, ഡ്രോണ്‍ ഭീഷണികള്‍ യുഎഇ എയര്‍ ഡിഫന്‍സ് സിസ്റ്റം വിജയകരമായി തടഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
നിലവില്‍ സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്ന് അറിയിച്ച് താമസക്കാര്‍ക്ക് മൊബൈല്‍ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

Summary: Abu Dhabi authorities are currently responding to a fire at the Habshan gas-processing facility. Emergency teams have been deployed to contain the blaze and ensure the safety of personnel and nearby areas.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് ഓഫറുമായി ദുബൈ മിറക്കിൾ ഗാർഡൻ; ഈ സീസണിലെ സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ കലഹം; പിണറായിക്കും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; കവചമൊരുക്കി സ്വരാജ്, ഒളിയമ്പെയ്ത് ശ്രീമതി

Kerala
  •  4 days ago
No Image

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

ക്ലിഫ് ഹൗസിനെ ഒഴിവാക്കി; ഒമ്പത് മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി

Kerala
  •  4 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ? 

Kerala
  •  4 days ago
No Image

സമരത്തിലൂടെ ആശമാർ നേടി 5,000 രൂപയുടെ വർധന; നാളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്

Kerala
  •  4 days ago
No Image

തർക്കം തുടരുന്നു; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല

Kerala
  •  4 days ago
No Image

എബോള അതിവേഗം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

International
  •  4 days ago
No Image

പാല്‍ വില വര്‍ധന; മില്‍മ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  4 days ago
No Image

ഹജ്ജ് പെര്‍മിറ്റുകള്‍ തവക്കല്‍നാ ആപ്പ് വഴി ലഭ്യമാകും; മലയാളം ഉള്‍പ്പെടെ 19 ഭാഷകൾ | Tawakkalna App

Saudi-arabia
  •  4 days ago