HOME
DETAILS

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

  
April 08, 2026 | 4:21 PM

r ashwin praises yashasvi jaiswal performance in ipl 2026

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ മിന്നും പ്രകടനം നടത്തിയ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശ്വസി ജെയ്‌സ്വാളിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ജെയ്‌സ്വാളിന് ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ സാധിക്കുമെന്നാണ് അശ്വിൻ പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

''ഇത്തവണ ഓറഞ്ച് ക്യാപ് നേടാനുള്ള ഏറ്റവും ശക്തനായ എതിരാളി ജെയ്‌സ്വാൾ ആണ്. ശുഭ്മൻ ഗില്ലിനെയും ഞാൻ ഇതേ സ്ഥാനത്തു തന്നെ നിലനിർത്തും. എന്നാൽ അദ്ദേഹത്തിന് ഒരു മത്സരം നഷ്ടമായി. അതുകൊണ്ട് ജെയ്‌സ്വാളിന് ഓറഞ്ച് ക്യാപ് നേടാൻ അവസരമുണ്ട്'' അശ്വിൻ പറഞ്ഞു. 

മുംബൈക്കെതിരെ 32 പന്തിൽ പുറത്താവാതെ 77 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 10 ഫോറുകളും നാല് സിക്സുകളുമാണ് താരം നേടിയത്. മത്സരത്തിൽ ജെയ്സ്വാളിന് പുറമെ  വൈഭവ് 14 പന്തിൽ 39 റൺസാണ് അടിച്ചെടുത്തത്. ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും അടങ്ങുന്ന ലോകോത്തര ബൗളിംഗ് നിരയെ അനായാസമാണ് വൈഭവ് നേരിട്ടത്. ഒരു ഫോറും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം. ക്യാപ്റ്റൻ റിയാൻ പരാഗ് 20 റൺസും നേടി. 

രാജസ്ഥാന്റെ ബൗളിങ്ങിൽ നന്ദ്രേ ബർഗർ, സന്ദീപ് ശർമ്മ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും നേടിയപ്പോൾ മുംബൈ ബാറ്റിംഗ് 123 റൺസിൽ അവസാനിക്കുകയായിരുന്നു. മുംബൈക്കായി ഷെർഫാനെ റൂഥർഫോർഡ്. നമൻ ധീർ എന്നിവർ 25 റൺസ് നേടി പൊരുതി നിന്നു. 

മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 27 റൺസിനാണ് രാജസ്ഥാൻ വീഴ്ത്തിയത്. രാജസ്ഥാൻ റോയൽസിന്റെ തട്ടകമായ ഗുഹാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 150 റൺസ് പിന്തുടർന്ന മുംബൈ ഇന്നിംഗ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസിൽ അവസാനിക്കുകയായിരുന്നു. 

Former India player R. Ashwin praised Rajasthan Royals opener Yashwasi Jaiswal for his brilliant performance against Mumbai Indians in the IPL. Ashwin said that Jaiswal can win the Orange Cap this season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  15 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  15 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  15 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  15 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  15 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  15 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  15 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  15 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  15 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  15 days ago