HOME
DETAILS

അപകടകരമായ വസ്തുക്കളുടെ സംഭരണത്തിൽ മാറ്റങ്ങൾക്കൊരുങ്ങി അബുദബി; ആഗോള മാനദണ്ഡം നടപ്പിലാക്കുന്ന ആദ്യ നഗരം

  
Web Desk
April 09, 2026 | 1:15 PM

abu-dhabi-hazardous-materials-management-guidelines-un-ghs-11

അബുദബി: അപകടകരമായ വസ്തുക്കളുടെ (Hazardous Materials) സുരക്ഷിതമായ കൈകാര്യം ചെയ്യൽ, സംഭരണം, ഗതാഗതം എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി അബുദബി. യുഎൻ ജിഎച്ച്എസ് (UN GHS Revision 11) പരിഷ്കരിച്ച പതിപ്പ് നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി അബുദബി മാറി. ഇതുമായി ബന്ധപ്പെട്ട് അബുദബി ഹാസാർഡസ് മെറ്റീരിയൽസ് മാനേജ്മെന്റ് സെന്റർ 11 പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

വ്യാവസായിക അപകടങ്ങളും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് അബുദബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിലുമായി (QCC) സഹകരിച്ച് ഇത് തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണം, ഇറക്കുമതി, പാക്കേജിംഗ് മുതൽ വിതരണവും നിർമാർജനവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഇനി മുതൽ കർശനമായ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ലോജിസ്റ്റിക്സ് ഓപ്പറേറ്റർമാർക്കും പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തത നൽകുമെന്ന് സെന്റർ ആക്ടിംഗ് ഡയറക്ടർ ജനറൽ ഖൽഫാൻ അബ്ദുല്ല ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ലേബലിംഗ്, സുരക്ഷാ ഡാറ്റ ഷീറ്റുകൾ എന്നിവയിലെ ആഗോള മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിലൂടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും അബുദബിയുടെ വ്യാവസായിക വളർച്ച സുസ്ഥിരമാക്കാനും ഈ നീക്കം സഹായിക്കും.

Abu Dhabi becomes the first jurisdiction globally to adopt the UN GHS Revision 11, introducing 11 new guidelines for the safe handling and transport of hazardous materials.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

'രക്ഷാപ്രവര്‍ത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെ പൊലിസിലേക്ക് തിരിച്ചയച്ചു

Kerala
  •  4 days ago
No Image

ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പ്രാദേശിക വിഷയം മാത്രം; ചോദ്യങ്ങളോട് പുഞ്ചിരിയോടെ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  4 days ago
No Image

പതിനാറാം നിയമസഭയുടെ അമരത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; 101 അം​ഗങ്ങളുടെ പിന്തുണ

Kerala
  •  4 days ago
No Image

പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി

Kerala
  •  4 days ago
No Image

ഇറാനെതിരായ ആക്രമണത്തില്‍നിന്ന് യു.എസ് അവസാനനിമിഷം പിന്‍വാങ്ങിയതിന് കാരണം ഹജ്ജ് സീസണ്‍?; അറബ് നേതാക്കളുടെ മുന്നറിയിപ്പ് ട്രംപിന് അംഗീകരിക്കേണ്ടി വന്നു

International
  •  4 days ago
No Image

സിപിഎം നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് നല്ലകാര്യം; കെ.കെ രാഗേഷിനെ പിന്തുണച്ച് ബിജെപി എംപി  

Kerala
  •  4 days ago
No Image

സ്പീക്കര്‍ തെരഞ്ഞെടുപ്പ്; സഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചു 

Kerala
  •  4 days ago
No Image

പിടിച്ചുനിൽക്കാൻ കനിവുകാത്ത് ജനകീയ ഹോട്ടലുകൾ; പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  4 days ago
No Image

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം: പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്ക്, കാല്‍ അറ്റുപോയി

Kerala
  •  4 days ago